Sunday August 18th, 2019 - 10:26:am
topbanner
topbanner

തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ നേരിട്ടിറങ്ങി അല്‍ഫോണ്‍സ് കണ്ണന്താനം

JB
തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ നേരിട്ടിറങ്ങി അല്‍ഫോണ്‍സ് കണ്ണന്താനം

കൊച്ചി : വോട്ടെടുപ്പ് കഴിഞ്ഞിട്ടും വിശ്രമമില്ലാതെ എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനം. തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഇറങ്ങിയിരിക്കുകയാണ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഈ പണിക്ക് ഇറങ്ങാമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു കണ്ണന്താനം ചുമരെഴുത്തുകള്‍ മായ്ക്കാനും പോസ്റ്ററുകള്‍ നീക്കം ചെയ്യാനും നേരിട്ടിറങ്ങിയത്.

മായമില്ലാത്ത പശയാണ് എത്ര കോട്ടടിച്ചിട്ടും ചുമരെഴുത്ത് മായ്ക്കാനാകുന്നില്ലെന്ന് പറഞ്ഞ കണ്ണന്താനം തന്നെ അതിന് മറുപടിയും നല്‍കി. മനുഷ്യഹൃദയത്തില്‍ തന്നെ പതിഞ്ഞ് കിടക്കുന്നതിനാല്‍ നീക്കം ചെയ്യാന്‍ പാടാണെന്നായിരുന്നു മറുപടി. ഇതിനു ശേഷം പോസ്റ്ററുകള്‍ നീക്കം ചെയ്യലായിരുന്നു അടുത്ത പടി.

പോസ്റ്ററുകളും ചുവരെഴുത്തുകളും നിരോധിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പില്‍ വെക്കാന്‍ കണ്ണന്താനം മറന്നില്ല. ഒരു പാട് കാശ് ലഭിക്കാനും പരിസരം വൃത്തികേടാകാതിരിക്കാനും ഇത് കൊണ്ട് സാധിക്കുമെന്നായിരുന്നു അറിയിച്ചത്. കണ്ണന്താനത്തിന്റെ നിര്‍ബന്ധപ്രകാരം പരിസ്ഥി സൗഹാര്‍ദപരമായായിരുന്നു ഇത്തവണ ബിജെപി പ്രചാരണം നടത്തിയത്.

 

 

English summary
alphonse kannamthanam ready to remove election products
topbanner

More News from this section

Subscribe by Email