Saturday September 22nd, 2018 - 4:46:pm
topbanner

ജോലിക്കാരനെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ രീതിയല്ല ആവശ്യം, മനുഷ്യനായി വളരാനുള്ളതാവണം വിദ്യാഭ്യാസം: അല്‍ഫോണ്‍സ് കണ്ണന്താനം

Jikku Joseph
ജോലിക്കാരനെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ രീതിയല്ല ആവശ്യം, മനുഷ്യനായി വളരാനുള്ളതാവണം വിദ്യാഭ്യാസം: അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: മികച്ച ജോലിക്കാരനെ സൃഷ്ടിക്കാനുള്ള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ രാജ്യത്തിന് ആവശ്യം, നല്ല മനുഷ്യനായി വളരാനുള്ളതാവണം വിദ്യാഭ്യാസമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.

പരീക്ഷകളിലും മാര്‍ക്കിലും മാത്രം അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായത്തിന് മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചെന്നും സമൂഹത്തില്‍ സ്വാധീനം ചെലുത്തുവാന്‍ സാധിക്കാത്ത പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതിക്ക് ഇന്ത്യയില്‍ വേരുകളില്ലെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

സ്വന്തം ഇഷ്ടപ്രകാരം തീരുമാനങ്ങള്‍ എടുക്കുവാന്‍ ധൈര്യം പകരുന്ന സിലബസുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യം. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു രീതി രാജ്യത്ത് ഇപ്പോള്‍ പ്രചാരത്തിലില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

Read more topics: alphons kannanthanam, education
English summary
alphons kannanthanam says about education
topbanner

More News from this section

Subscribe by Email