Saturday February 23rd, 2019 - 11:15:am
topbanner

അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് കേരളത്തിലെത്തും; സ്വീകരണമൊരുക്കി ബി.ജെ.പി

Jikku Joseph
അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് കേരളത്തിലെത്തും; സ്വീകരണമൊരുക്കി ബി.ജെ.പി

കൊച്ചി: കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് കേരളത്തിലെത്തും. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കണ്ണന്താനത്തിന് വന്‍ സ്വീകരണമാണ് ബി.ജെ.പി ഒരുക്കുന്നത്.

രാവിലെ 9.30ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന മന്ത്രിയെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ജന്മനാടായ കോട്ടയം മണിമലയിലേക്ക് പോകുന്ന കണ്ണന്താനത്തിന് വിവിധ ഇടങ്ങളില്‍ സ്വീകരണം നല്‍കും. കാഞ്ഞിരപ്പിള്ളിയില്‍ നിന്ന് റോഡ് ഷോയായാണ് മന്ത്രിയെ മണിമലയിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്.

Viral News

English summary
alphons kannanthanam kerala today
topbanner

More News from this section

Subscribe by Email