topbanner
Saturday November 25th, 2017 - 3:15:pm
topbanner
Breaking News

ഇന്ത്യ സുരക്ഷിതരാജ്യമല്ലെന്ന പ്രചാരണം വിനോദസഞ്ചാരികളുടെ വരവിൽ കുറവുണ്ടാക്കി: അല്‍ഫോണ്‍സ് കണ്ണന്താനം

suvitha
ഇന്ത്യ സുരക്ഷിതരാജ്യമല്ലെന്ന പ്രചാരണം വിനോദസഞ്ചാരികളുടെ വരവിൽ കുറവുണ്ടാക്കി: അല്‍ഫോണ്‍സ് കണ്ണന്താനം

കോട്ടയം: ഇന്ത്യ സുരക്ഷിതരാജ്യമല്ലെന്ന തെറ്റായ പ്രചാരണം വിനോദസഞ്ചാരികളുടെ വരവ് കുറയുന്നതിന് കാരണമായെന്ന് കേന്ദ്ര ഐടി, ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊലപാതകങ്ങളുടെയും ബലാല്‍സംഗങ്ങളുടെയും തലസ്ഥാനമാണ് ഇന്ത്യയെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അമേരിക്കയിലും പാരീസിലും എത്ര കൊലപാതകങ്ങളാണ് നടക്കുന്നത്. എന്നാല്‍, ഇത്തരം സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് ഇന്ത്യ സുരക്ഷിതരാജ്യമല്ലെന്ന പ്രതീതി നാംതന്നെ സൃഷ്ടിക്കുകയാണെന്നും ഇതൊക്കെ തെറ്റായ നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോട്ടയം പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ പ്രതിവര്‍ഷം 88 ലക്ഷം വിനോദസഞ്ചാരികളെത്തുന്നുവെന്നാണ് കണക്ക്. എന്നാല്‍, ഫ്രാന്‍സിലെ ഒരു മ്യൂസിയത്തില്‍ മാത്രം പ്രതിവര്‍ഷം 220 ലക്ഷം വിനോദസഞ്ചാരികളാണെത്തുന്നത്. മൂന്നാറിലെയും വാഗമണ്ണിലെയും ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് റിസോര്‍ട്ടുകള്‍ നിര്‍മിക്കുന്നതിനായി പതിച്ചുനല്‍കുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്യണം. മൂന്നാറിലും വാഗമണ്ണിലുമെത്തുന്നവര്‍ക്ക് താമസിക്കാന്‍ സൗകര്യങ്ങളില്ലാത്തതാണ് പ്രധാന വെല്ലുവിളി. റിസോര്‍ട്ടുകള്‍ വരുന്നതോടെ മൂന്നാറും വാഗമണ്ണും വിനോദസഞ്ചാര ഇടത്താവളമായി മാറും.

വിനോദസഞ്ചാരികളെ ആകര്‍ശിക്കാന്‍ കഴിയുന്നതോടൊപ്പം പുതിയ സംരംഭങ്ങള്‍ വരുന്നത് തൊഴില്‍ലഭ്യതയുമുണ്ടാക്കും. പ്രകൃതിക്ക് കോട്ടംവരാതെയുള്ള വികസനപ്രവര്‍ത്തനങ്ങളായിരിക്കണം നടത്തേണ്ടത്. അടിസ്ഥാനസൗകര്യവികസനവും മാലിന്യനിര്‍മാര്‍ജനവും സാധ്യമാക്കി വിനോദസഞ്ചാരമേഖലയെ മെച്ചപ്പെടുത്തുന്നതിന് കര്‍മപദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവര്‍ത്തിച്ച് അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് തന്റെ സമീപനം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ശബരി റെയില്‍പാത എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും.

ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പുണ്ടാവുന്ന മുറയ്ക്ക് ശബരിമല വിമാനത്താവള നിര്‍മാണം സര്‍ക്കാര്‍ ആരംഭിക്കണം. വിമാനത്താവള ഭൂമി തര്‍ക്കം സംബന്ധിച്ച് കോടതി തീര്‍പ്പുകല്‍പ്പിക്കട്ടെയെന്നാണ് ബി.ജെ.പിയുടെ നിലപാട്. മറിച്ചൊരു അഭിപ്രായം ബി.ജെ.പിക്കുണ്ടെന്ന് കരുതുന്നില്ല. ഇന്ത്യയിലെ ഐടി മേഖലയില്‍ തൊഴില്‍സാധ്യത കുറയുകയാണ്. ഈ മേഖലയിലെ കഴിവുകള്‍ വികസിപ്പിച്ചെടുക്കണം. മൊബൈല്‍ഫോണ്‍, ടിവി ഉള്‍പ്പടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിച്ചുകൊണ്ട് ഇന്ത്യയെ ഉല്‍പ്പാദനമേഖലയുടെ ഹബ്ബാക്കി മാറ്റണമെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

English summary
The propaganda that India is not a safe country has led to a decline in arrivals for tourist; alphons kannanthanam
topbanner topbanner

More News from this section

Subscribe by Email