topbanner
Wednesday November 22nd, 2017 - 11:51:pm
topbanner
Breaking News

ഫാ. ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

NewsDesk
ഫാ. ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

കോട്ടയം: ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഫാ. ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. തട്ടിക്കൊണ്ടു പോകുന്നവരോട് തോന്നുന്ന ബാധ്യതയാണിത്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികളെ അദ്ദേഹം കാണാതെ പോയത്. മോചിതനായ ശേഷം ഉഴുന്നാല്‍ വത്തിക്കാനെയും യമനെയും പ്രശംസിച്ചിരുന്നു.

ഇത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോളാണ് ഇത് പറഞ്ഞത്. തടവില്‍ കഴിയുന്ന ഉഴുന്നാലിനെങ്ങനെ അറിയാനാകും കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെന്നും അദേഹം ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സജീവ ഇടപെടലുണ്ടായതുകൊണ്ടു തന്നെയാണ് തടവില്‍ക്കഴിഞ്ഞിരുന്ന ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായത്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലില്ലാതെ മറ്റൊരു രാജ്യത്തേക്ക് തട്ടിക്കൊണ്ടുപോയ ആളെ മോചിപ്പിക്കാന്‍ കഴിയുമെന്ന് ചിന്തിക്കുന്നത് മൗഢ്യമാണെന്നും കോട്ടയം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ കേന്ദ്രമന്ത്രി പ്രതികരിച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഒന്നരവര്‍ഷക്കാലത്തോളം നിരന്തരമായ ഇടപെടല്‍ നടത്തിയതിന്റെ ഫലമാണ് അദ്ദേഹത്തിന്റെ മോചനം. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ പലതും രഹസ്യമായിരിക്കും. അതുകൊണ്ട് ഒരുകാലത്തും അത്തരം കാര്യങ്ങള്‍ പുറത്തുവരില്ല. തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടെങ്കില്‍ത്തന്നെ അത് കേന്ദ്രത്തിന് പുറത്തുപറയാനാവില്ല.

ഒമാന്റെയും സൗദി അറേബ്യയുടെയും ഇന്ത്യയുടെയും സംയുക്ത പരിശ്രമമാണ് ഇക്കാര്യത്തിലുണ്ടായത്. തടവില്‍നിന്നും മോചിപ്പിക്കപ്പെട്ടയാള്‍ സുരക്ഷിതസ്ഥാനത്തെത്തിയശേഷം മാത്രമേ കേന്ദ്രത്തിന് ഇക്കാര്യം പുറത്തുപറയാന്‍ കഴിയൂ. അതാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം വൈകിയത്. കേന്ദ്ര വിദേശകാര്യമന്ത്രി എപ്പോള്‍ ട്വീറ്റ് ചെയ്യണമെന്ന് നമുക്ക് പറയാനാവില്ല. തടവില്‍ക്കഴിയുന്ന ഉഴുന്നാലിന് കേന്ദ്രം നടത്തിയ ഇടപെടലുകള്‍ അറിയണമെന്നില്ല. അതുകൊണ്ടാണ് പുറത്തുവന്നശേഷം അദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ കാര്യം പരാമര്‍ശിക്കാതിരുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.

English summary
Father Tom Uzhunnalil Indian Priest From Kerala Kidnapped
topbanner topbanner

More News from this section

Subscribe by Email