Friday August 17th, 2018 - 5:48:am
topbanner

അമാനവ നേതാവ് രജീഷ് പോളിനെതിരായ പെണ്‍കുട്ടിയുടെ ലൈംഗിക ആരോപണം; പൊലീസ് കേസെടുത്തു

NewsDesk
അമാനവ നേതാവ് രജീഷ് പോളിനെതിരായ പെണ്‍കുട്ടിയുടെ ലൈംഗിക ആരോപണം; പൊലീസ് കേസെടുത്തു

അമാനവ നേതാവ് രജീഷ് പോൾ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാവോയിസ്റ്റ് നേതാവിന്റെ മകളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അമാനവ സംഗമത്തിന്റെ സംഘാടകനും ആക്ടിവിസ്റ്റുമായ രജീഷ് പോളിനെതിരെ പോലീസ് കേസെടുത്തു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് ആണ് കേസെടുത്തത്.

രജീഷ് പോളിനെതിരെ പോക്സോ ആക്ടും ബലാല്‍സംഘ കുറ്റവും ചുമത്തും . കേസെടുത്ത് അന്വേഷിക്കാന്‍ ഡി.ജി.പി ലോക് നാഥ് ബെഹറയാന്ന് നിര്‍ദ്ദേശം നല്‍കിയത് .

രജീഷ് പോളിനെതിരെ പെണ്‍കുട്ടി ഫെയ്സ് ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ യുവജന കമ്മീഷന്‍ കേസ് എടുക്കാന്‍ ഡി ജി പി ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

activists rejesh paul police case

അതേസമയം രജീഷ് പോൾ പീഡിപ്പിച്ചത് നിരവധി പെൺകുട്ടികളെ. രജീഷിന്റെ ക്രൂരമായ പീഡന വിവരങ്ങളുൾപ്പെടെയറിഞ്ഞതിനെ തുടർന്ന് ഭാര്യയും ബന്ധം വേർപ്പെടുത്തി പോയി.

ഫേസ്ബുക്കിലൂടെ ആളെക്കൂട്ടി സംഘടിപ്പിച്ച സമരങ്ങളുടെ മറവിൽ രജീഷ് പോൾ പെൺവേട്ട നടത്തുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുദിനം ഇരകളുടെ വെളിപ്പെടുത്തലുകളിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.activists rejesh paul police case

English summary
allegation against activists rejesh paul police case
topbanner

More News from this section

Subscribe by Email