Sunday September 23rd, 2018 - 2:27:am
topbanner

ഷുഹൈബ് വധം: പിടിയിലായ സിപിഎം പ്രവര്‍ത്തകരെല്ലാം യഥാര്‍ത്ഥ പ്രതികളെന്ന് പോലീസ്

Anju NC
ഷുഹൈബ് വധം: പിടിയിലായ സിപിഎം പ്രവര്‍ത്തകരെല്ലാം യഥാര്‍ത്ഥ പ്രതികളെന്ന് പോലീസ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളെന്ന് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍. അറസ്റ്റ് ചെയ്ത പ്രതികളെല്ലാം സി.പി.എം പ്രവര്‍ത്തകരാണെന്നും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഐജി വ്യക്തമാക്കി.

കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതികളെ സിപിഎം നേതാക്കള്‍ ഹാജരാക്കിയതാണെന്നും ഡമ്മി പ്രതികളാണെന്നുമുള്ള ആരോപണം പൂര്‍ണമായും തെറ്റാണ്. പോലീസ് അവരെ പിന്തുടര്‍ന്ന് പിടികൂടുക തന്നെയായിരുന്നുവെന്നും രാജേഷ് ദിവാന്‍ പറഞ്ഞു.

അതേസമയം കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്ന് കണ്ണൂര്‍ എസ.്പി ശിവ വിക്രം പറഞ്ഞു. അറസ്റ്റിലായ ആകാശിനെതിരെ 11 കേസുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയില്ലെന്നും എസ്.പി അറിയിച്ചു.

English summary
all the arrested cpm activists are the real accused: rajesh dewan
topbanner

More News from this section

Subscribe by Email