Friday December 14th, 2018 - 8:45:am
topbanner

ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം തുടങ്ങി

JB
 ശബരിമല സ്ത്രീ പ്രവേശനം; സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം തുടങ്ങി

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം തുടങ്ങി. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് വേറെ വഴിയില്ല എന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു കഴിഞ്ഞു. പ്രായഭേദമന്യേ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ചിന്റെ വിധിക്ക് സുപ്രീം കോടതി സ്റ്റേ അനുവദിക്കാത്ത സാഹചര്യത്തില്‍ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കും.

സര്‍വകക്ഷി യോഗത്തില്‍ ഏകാഭിപ്രായം ഉണ്ടാകാന്‍ സാധ്യതയില്ലെങ്കിലും വിധിയെ എതിര്‍ക്കുന്നവര്‍ക്ക് നേരിട്ട് സര്‍ക്കാരിനോട് അഭിപ്രായങ്ങള്‍ പറയാനുള്ള സാഹചര്യമൊരുങ്ങും. പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍, യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സാവകാശം തേടിയുള്ള ഹര്‍ജി നല്‍കാന്‍ ദേവസ്വം ബോര്‍ഡിനെ അനുവദിക്കുക എന്ന പരിഹാരമാര്‍ഗമാണ് ശക്തമായി ഉയരുന്നത്.

സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസും ബിജെപിയും പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന് സര്‍വകക്ഷിയോഗത്തില്‍ മുന്‍വിധികള്‍ ഇല്ല എന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് പുറമെ ശബരിമലയിലെ തന്ത്രി കുടുംബവുമായും പന്തളം കൊട്ടാരം പ്രതിനിധികളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തും. വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം.

 

 

English summary
all party meeting in sabarimala issue will start
topbanner

More News from this section

Subscribe by Email