Monday September 24th, 2018 - 7:08:pm
topbanner

വാഹന പണിമുടക്കില്‍ ഹര്‍ത്താലിന്റെ പ്രതീതി; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി

NewsDesk
വാഹന പണിമുടക്കില്‍ ഹര്‍ത്താലിന്റെ പ്രതീതി; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി

തിരുവനന്തപുരം: മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി.

പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതുവെ ഹര്‍ത്താലിന്റെ പ്രതീതിയാണ്. നഗരങ്ങളില്‍ ചില ഹോട്ടലുകളും കടകളും അടഞ്ഞുകിടക്കുകയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്താനുള്ളവരും ബുദ്ധിമുട്ടി. കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ കൂടി സമരം പ്രഖ്യാപിച്ചതോടെ സ്ഥിതി വഷളായി. ചിലയിടങ്ങളില്‍ ഓട്ടോകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട മോട്ടോര്‍ വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ച അര്‍ധരാത്രിവരെയാണ് പണിമുടക്ക്.

Read more topics: India, motor vehicle, strike, Bus,
English summary
All-India motor vehicle strike: Bus, app-based cab services unlikely to be affected
topbanner

More News from this section

Subscribe by Email