Friday April 26th, 2019 - 1:36:am
topbanner
topbanner

നാലു ഡിഗ്രിവരെ ചൂട് ഉയരും ; വ്യാഴാഴ്ച വരെ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്

suji
നാലു ഡിഗ്രിവരെ ചൂട് ഉയരും ; വ്യാഴാഴ്ച വരെ ജാഗ്രത പുലര്‍ത്താന്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില വര്‍ധിക്കുന്നത് 28ാം തിയ്യതി വരെ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്നു കൂടി തീവ്രമായ ചൂട് അനുഭവപ്പെടാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ചൊവ്വാഴ്ച ശരാശരിയില്‍നിന്ന് മൂന്നുമുതല്‍ നാലു ഡിഗ്രിവരെ ചൂടുകൂടാനിടയുണ്ട്. 27നും 28നും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 28 വരെ മൂന്നുഡിഗ്രിവരെ ചൂട് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പാലക്കാടാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 40.2 ഡിഗ്രിസെല്‍ഷ്യസ്.

ചൂട് കൂടുമെന്നതിനാല്‍ സൂര്യാഘാത മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. 11 മണിക്കും 3 മണിക്കും ഇടയ്ക്ക് സൂര്യനുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.

 

Read more topics: kerala , weather cast
English summary
alert kerala weather cast
topbanner

More News from this section

Subscribe by Email