Thursday November 15th, 2018 - 4:48:pm
topbanner

പത്താംക്ലാസ് സെന്‍ഡ് ഓഫ് പാര്‍ട്ടിയില്‍ മദ്യം; വിദ്യാര്‍ഥികളെ പൊക്കി

NewsDesk
പത്താംക്ലാസ് സെന്‍ഡ് ഓഫ് പാര്‍ട്ടിയില്‍ മദ്യം; വിദ്യാര്‍ഥികളെ പൊക്കി

ഇടുക്കി: പത്താംക്ലാസ് അവസാനിച്ചതിന്റെ സെന്‍ഡ് ഓഫ് പാര്‍ട്ടിയില്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചെത്തി. നെടുങ്കണ്ടത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ബഹളം വെച്ച പത്തോളം വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥിനികളെയും മറ്റും ശല്യം ചെയ്യുന്നതു ശ്രദ്ധിച്ച അധ്യാപകര്‍ ചോദ്യം ചെയ്തപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്.

എന്നാല്‍, മദ്യം ലഭിച്ചത് എവിടെനിന്ന് എന്നു പുറത്തുവിടാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. തുടര്‍ന്ന് സ്‌കൂളധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി വിദ്യാര്‍ഥിസംഘത്തെ ചോദ്യം ചെയ്തിട്ടും വിദ്യാര്‍ഥികള്‍ മദ്യം വാങ്ങിനല്‍കിയവരെക്കുറിച്ചു വെളിപ്പെടുത്താന്‍ തയാറായില്ല.

രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. വിദ്യാര്‍ഥികള്‍ നിസ്സഹകരണം തുടര്‍ന്നതോടെ പൊലീസ് താക്കീതും ഉപദേശവും നല്‍കി വിദ്യാര്‍ഥികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

പൂര്‍വവിദ്യാര്‍ഥിയാണ് വിദ്യാര്‍ഥികള്‍ക്കു മദ്യം വാങ്ങി നല്‍കിയതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇയാളെ കേന്ദ്രീകരിച്ച് എക്‌സൈസ് അന്വേഷണം നടത്തിവരികയാണ്. മദ്യപിച്ചെത്തിയ വിദ്യാര്‍ഥികളുടെ സംഘത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും ഉള്‍പ്പെട്ടതായും പൊലീസ് പറഞ്ഞു.

Read more topics: Alcohol, party, idukki, school
English summary
Alcohol send off party in idukki school
topbanner

More News from this section

Subscribe by Email