Wednesday September 26th, 2018 - 4:55:pm
topbanner

മദ്യ നിരോധനം ഫലപ്രദമല്ല: ബോധവല്‍ക്കരണമാണ് വേണ്ടതെന്ന് എക്‌സൈസ് മന്ത്രി

suvitha
മദ്യ നിരോധനം ഫലപ്രദമല്ല: ബോധവല്‍ക്കരണമാണ് വേണ്ടതെന്ന് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: മദ്യ നിരോധനം ഫല പ്രദമല്ലെന്നും ബോധവത്കരണമാണ് വേണ്ടതെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്തേക്കുള്ള അനധികൃത മദ്യത്തിന്റെ ഒഴുക്കും വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.

വിനോദസഞ്ചാര മേഖലയിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ കൂടി പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും പുതിയ മദ്യ നയമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ ലൈബ്രറി കൗണ്‍സിലുകള്‍ വഴി ബോധവല്‍ക്കരണം നടക്കുന്നുണ്ട്.

ഇതിന് പുറമെ കലാ, സാംസ്‌കാരിക മേഖലയെ ഉപയോഗിച്ച് സാധ്യമാകുന്ന പ്രചരണങ്ങള്‍ നടത്തും. മദ്യവില്‍പ്പന ശാലകളുടെ കാര്യത്തില്‍ നിയമവിധേയമായി മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

 

English summary
ban alcohol was not effective awareness is best method: Excise Minister tp ramakrishnan
topbanner

More News from this section

Subscribe by Email