Saturday April 20th, 2019 - 8:06:pm
topbanner
topbanner

വിഷാദരോഗം രൂക്ഷമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; കേരളത്തില്‍ ദിവസം 25-ലധികം പേര്‍ ആത്മഹത്യചെയ്യുന്നതില്‍ പകുതിയും വിഷാദരോഗമുള്ളവര്‍

akhila
 വിഷാദരോഗം രൂക്ഷമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; കേരളത്തില്‍ ദിവസം 25-ലധികം പേര്‍ ആത്മഹത്യചെയ്യുന്നതില്‍ പകുതിയും വിഷാദരോഗമുള്ളവര്‍

ആലപ്പുഴ: വിഷാദരോഗം രൂക്ഷമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ശാരീരിക പരാധീനതകളുണ്ടാക്കുന്ന രോഗങ്ങളില്‍ ഹൃദ്രോഗമാണ് ഇപ്പോള്‍ മുന്നില്‍. 2030-ഓടെ ഈ സ്ഥാനത്ത് വിഷാദരോഗം ആകുമെന്നാണ് വിലയിരുത്തല്‍. കേരള മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവചേര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ നടത്തിയ പഠനത്തില്‍ എട്ടില്‍ ഒരാള്‍ക്ക് കൗണ്‍സലിങ് വേണമെന്ന് കണ്ടെത്തി. കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലായിരുന്നു സര്‍വേ.

കൂടുതല്‍പേരിലും കണ്ടെത്തിയത് വിഷാദരോഗമാണ്. കേരളത്തില്‍ ദിവസം 25-ലധികം പേര്‍ ആത്മഹത്യചെയ്യുന്നതില്‍ പകുതിയും വിഷാദരോഗമുള്ളവരാണ്. 18-29 വയസ്സ് പ്രായക്കാരില്‍ കൂടുതല്‍ പേര്‍ മരിക്കുന്നത് അപകടംമൂലമാണ്. രണ്ടാം സ്ഥാനം ആത്മഹത്യയും.

ഇന്ത്യക്കാരില്‍ 36 ശതമാനത്തിനും ജീവിതത്തില്‍ ഏതെങ്കിലും സമയത്ത് വിഷാദരോഗം ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ലക്ഷത്തില്‍ 21 എന്നതാണ് രാജ്യത്തെ ആത്മഹത്യാ നിരക്ക്. വിഷാദരോഗം തിരച്ചറിയുക ഏറെ ബുദ്ധിമുട്ടാണ്. തീവ്രമായ രോഗാവസ്ഥയായതിനാല്‍ കൗണ്‍സലിങ് കൊണ്ടുമാത്രം സുഖപ്പെടണമെന്നില്ല.

രോഗനിര്‍ണയത്തിനുശേഷം സൈക്കോ തെറാപ്പിയിലൂടെയും ഔഷധചികിത്സയിലുടെയും പൂര്‍ണമായി മാറ്റാനാകും. മസ്തിഷ്‌കത്തിനും നാഡിവ്യൂഹത്തിനും ഉണ്ടാകുന്ന പ്രവര്‍ത്തന വ്യതിയാനമാണ് പ്രധാന കാരണം. ജനിതകഘടകങ്ങളും കാരണമാകുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം തലച്ചോറില്‍ ഉണ്ടാക്കുന്ന വ്യതിയാനം വികാരനിയന്ത്രണം തകരാറിലാക്കി വിഷാദാവസ്ഥ ഉണ്ടാക്കും.

വിദ്യാഭ്യാസ, തൊഴില്‍മേഖകളിലെ സമ്മര്‍ദങ്ങള്‍, ബന്ധങ്ങളിലുണ്ടാകുന്ന സങ്കീര്‍ണത, മറ്റുള്ളവരുടെ പ്രതീ
ക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്തത് എന്നിവയെല്ലാം രോഗത്തിലേക്ക് നയിക്കാം. ജൈവഘടികാരം തെറ്റിക്കുന്ന ഉറക്കമില്ലായ്മ ഉള്‍പ്പെടെ ലക്ഷണങ്ങളാണ്. വിഷാദരോഗം തിരിച്ചറിയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണം. മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ സകൂളില്‍നിന്നുതന്നെ പരിശീലനം തുടങ്ങണം.

പുതിയ തലമുറയ്ക്ക് പ്രതിസന്ധികളെ നേരിടാനുള്ള കഴിവുകുറവാണ്. അത്തരം അനുഭവങ്ങള്‍ ലഭിക്കുന്ന ജീവിതരീതിയല്ല ഇപ്പോഴത്തേത്. സാമൂഹികബന്ധങ്ങള്‍ കുറഞ്ഞുവരുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്.

സമൂഹ ജീവിയായി മാറുകയാണ് രോഗത്തെ നേരിടാനുള്ള പോംവഴി. വിഷാദം ആര്‍ക്കും വരാം. രോഗമുണ്ടെന്നത് വ്യക്തികള്‍ അംഗീകരിക്കണം. പലപ്പോഴും ഡോക്ടര്‍മാര്‍ക്കുപോലും രോഗം കണ്ടെത്താനാകുന്നില്ല. ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പലപ്പോഴും ചികിത്സ.

ഇത് രോഗിക്ക് സാമ്പത്തികനഷ്ടം മാത്രമാണുണ്ടാക്കുക. രോഗനിര്‍ണയം നടത്തിയാല്‍, വിഷാദം അംഗീകരിച്ച് ശാസ്ത്രീയ ചികിത്സ നടത്തണം. ഫലപ്രദമായ ഔഷധചികിത്സയും ലഭ്യമാണ്.

Read more topics: depression, survey
English summary
alapuzha depression survey
topbanner

More News from this section

Subscribe by Email