Tuesday June 19th, 2018 - 12:37:am
topbanner
Breaking News

വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

NewsDesk
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതര പരുക്ക്. ബൈക്ക് യാത്രക്കാരനായ ആലപ്പുഴ തിരുവമ്പാടി കൊച്ചുപറത്താനത്ത് വീട്ടില്‍ ഗോപിയുടെ മകന്‍ ശ്രീകാന്താ(22)ണ് മരിച്ചത്. സുഹൃത്തായ ദിലീപിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ആലപ്പുഴ മുപ്പാലത്തിന് സമീപമായിരുന്നു അപകടം.

യുവാക്കള്‍ ബൈക്കില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ തമിഴ്‌നാട്ടുകാരായ വിനോദയാത്രാ സംഘവുമായി ബീച്ചിലേക്ക് പോകുകയായിരുന്ന ഒമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. ഇരുവരേയും ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ശ്രീകാന്ത് മരണമടഞ്ഞിരുന്നു. വൈകാതെ ദിലീപിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടു പോയി.

Read more topics: alappuzha, accident, death,
English summary
alappuzha two wheeler accident death

More News from this section

Subscribe by Email