Friday March 22nd, 2019 - 10:21:am
topbanner
topbanner

മോഷണ ശ്രമത്തിനിടയില്‍ വീട്ടുകാരെ കണ്ട് രക്ഷപ്പെടന്‍ ശ്രമിച്ച മോഷ്ടാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി

NewsDesk
മോഷണ ശ്രമത്തിനിടയില്‍ വീട്ടുകാരെ കണ്ട് രക്ഷപ്പെടന്‍ ശ്രമിച്ച മോഷ്ടാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി

ആലപ്പുഴ: മോഷണ ശ്രമത്തിനിടയില്‍ വീട്ടുകാരെ കണ്ട് രക്ഷപ്പെടന്‍ ശ്രമിച്ച മോഷ്ടാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിന്‍തുടര്‍ന്ന് പിടികൂടി. നിരണം പടിഞ്ഞാറെമുറി ആശാന്‍പറമ്പില്‍ സജിത്ത് (27) ആണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ 10.30-ഓടെ പാണ്ടങ്കരി പള്ളിക്ക് സമീപമുള്ള വിട്ടില്‍ മോഷണ ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്. രാവിലെ വീട്ടുകാര്‍ പുറത്ത് പോയ തക്കം നോക്കി വാതില്‍ പൊളിച്ചാണ് ഇയാള്‍ അകത്ത് കയറിയത്.

അപ്രതീക്ഷിതമായി വീട്ടുകാര്‍ മടങ്ങിയെത്തിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഈസമയത്ത് പരിശോധനയ്‌ക്കെത്തിയ എടത്വാ എസ്.ഐ. കെ.ജി. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിന്‍തുടര്‍ന്ന് പിടികൂടിയത്.

സി.പി.ഓമാരായ പ്രേംജിത്ത്, സജി, ബിനീഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകള്‍ അടച്ചിട്ട് പലരും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്താണ് കള്ളന്‍മാര്‍ വിലസുന്നത്.

Viral News

Read more topics: alappuzha, thief, police,
English summary
alappuzha thief was caught by the police and the villagers
topbanner

More News from this section

Subscribe by Email