Monday July 23rd, 2018 - 9:09:pm
topbanner
Breaking News

ശ്രീജിത്തിന്റെ മരണം ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതം മൂലം; പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി

NewsDesk
ശ്രീജിത്തിന്റെ മരണം ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതം മൂലം; പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി

ആലപ്പുഴ: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച എസ്. ആർ. ശ്രീജിത്തിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ആന്തരികാവയവങ്ങൾക്കുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

കൈ, കാലുകൾ കൊണ്ടുള്ള മർദ്ദനമേറ്റാണ് ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു.ആയുധം കൊണ്ടുള്ള മുറിവുകളൊന്നും ശരീരത്തിലില്ലായിരുന്നു. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോനക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്കയക്കും.

ഇന്ന്  ഉച്ചക്ക് 2 ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ ഉന്നത ഉദ്യോഗസ്ഥർ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷമാണ് പോസ്റ്റുമാർട്ടത്തിനായി കൊണ്ടുവന്നത്. അസി.പ്രൊഫ.ഡോ.സക്കറിയതോമസിന്റെ നേതൃത്വത്തിൽ ഡോ.ശ്രീലക്ഷ്മി, ഡോ. സ്നേഹൽ എന്നിവരാണ് പോസ്റ്റുമാർട്ടം നടത്തിയത്.

വൈകിട്ട് 5 ഓടെ പോസ്റ്റുമാർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുത്തു. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.കെ.എസ്.ഉദയഭാനു, നോർത്ത് പറവൂർതഹസീൽദാർ ടി.എച്ച്.ഹാരീസ്, ശ്രീജിത്തിന്റെ മൂത്ത സഹോദരൻ രഞ്ജിത്ത്, വാർഡുമെമ്പർ എം.ജി.രാജു, ബന്ധുക്കൾ തുടങ്ങിയവർ മൃതദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read more topics: alappuzha, sreejith, death, inquiry,
English summary
alappuzha sreejith dead body postmortem report
topbanner

More News from this section

Subscribe by Email