Sunday February 17th, 2019 - 9:27:am
topbanner

ആലപ്പുഴയിൽ താൽക്കാലികമായി മദ്യവിൽപ്പനക്ക് നിരോധനം

RA
ആലപ്പുഴയിൽ താൽക്കാലികമായി മദ്യവിൽപ്പനക്ക് നിരോധനം

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചവരെ മദ്യവില്‍പ്പന നിരോധനം ഏര്‍പ്പെടുത്തി. വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ മദ്യത്തിന്‍റെ ഉപഭോഗവും വിപണനവും വിഘാതം സൃഷ്ടിക്കുന്നു എന്നതിനാലാണ് ജില്ലാ കളക്ടറുടെ നടപടി. അബ്കാരി ആക്‌ട് 54 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടറുടെ നടപടി.

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതായും റോഡുകള്‍ ഉപരോധിച്ച് പണപ്പിരിവ് നടത്തുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇനിയും ഇത്തരം നടപടികള്‍ ഉണ്ടായാല്‍ ദുരന്തനിവാരണ വകുപ്പ് പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

Viral News

English summary
alappuzha liquer sale ban temparrory
topbanner

More News from this section

Subscribe by Email