Friday August 17th, 2018 - 3:24:pm
topbanner

കെ വി എം സമരം: അരലക്ഷം നേഴ്സുമാർ ജയിൽ നിറയ്ക്കൽ സമരത്തിന്: ഗാന്ധിയൻ സമരം വെടിഞ്ഞെന്ന് ജാസ്മിൻഷാ

NewsDesk
കെ വി എം സമരം: അരലക്ഷം നേഴ്സുമാർ ജയിൽ നിറയ്ക്കൽ സമരത്തിന്: ഗാന്ധിയൻ സമരം വെടിഞ്ഞെന്ന് ജാസ്മിൻഷാ

ആലപ്പുഴ: ഗാന്ധിയൻ സമരമാർഗം വെടിഞ്ഞെന്ന് യു.എൻ.എ. ചേര്‍ത്തല കെ വി എം ആശുപത്രിയിലെ നേഴ്സുമാര്‍ സമരം ശക്തമാക്കി. സംസ്ഥാനമാകെ പണിമുടക്കി അര ലക്ഷത്തോളം നേഴ്സുമാർ ചേർത്തലയിലേക്ക്. ആശുപത്രിക്കു മുന്‍പില്‍ യു എന്‍ എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ചും കഴിഞ്ഞ ദിവസം നടന്ന പോലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ചുമാണ് വ്യാഴാഴ്ച ആശുപത്രി കവാടത്തിൽ ദേശീയ പാതയിൽ ജയിൽ നിറക്കൽ സമരം നടത്തുന്നത്.

നഴ്സുമാരെ പോലീസുകാർ വിരട്ടേണ്ടെന്നും സർജിക്കൽ ബ്ലെയിഡും സിറിഞ്ചും ഉപയോഗിക്കാനറിയുന്ന നേഴ്സുമാർ ഭയക്കില്ലെന്നും സമരപന്തലിൽ യു.എൻ.എ പ്രസിഡന്റ് ജാസ്മിൻഷാ പറഞ്ഞു. തങ്ങളെ ദ്രോഹിക്കുന്ന പോലീസുകാർക്ക് ഭാവിയിൽ ആശുപത്രികളിൽ രോഗ പരിചരണം നൽകാൻ സംഘടന അംഗങ്ങളായ നഴ്സുമാർ മടി കാട്ടുമെന്നും ജാസ്മിൻഷാ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞയാഴ്ച തൊഴില്‍ മന്ത്രിയുടെയും സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി പി തിലോത്തമന്റെയും സാന്നിദ്ധ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച പരാജയപ്പെട്ട് നേതാക്കള്‍ തിരിച്ചത്തി അര്‍ദ്ധ രാത്രി ഒന്നരമണിക്കു തന്നെ കെ വി എം ആശുപത്രിക്കു മുന്‍പില്‍ നേഴ്സുമാര്‍ സമരം പുനരാരംഭിച്ചിരുന്നു.

ചര്‍ച്ചയില്‍ നിഷേധാത്മകമായ സമീപനമാണ് ആശുപത്രി മാനേജ്മെന്റ് സ്വീകരിച്ചതെന്ന് യു എന്‍ എ നേതാക്കള്‍ പറഞ്ഞുസമരത്തോട് നിഷേധാത്മക സമീപനം സ്വീകരിക്കുന്ന കെ വി എം മാനേജ്മെന്റിന് പിന്തുണയുമായി ആശുപത്രി ഉടമകളുടെ സംഘടന മുന്നോട്ട് വന്ന സാഹചര്യത്തില്‍ സമരം കേരളം മുഴുവന്‍ വ്യാപിപ്പിക്കുമെന്നും സംസ്ഥാന വ്യാപകമായി പണിമുടക്ക് അടക്കമുള്ള സമരമാര്‍ങ്ങളിലേക്ക് തിരിയുമെന്നും യു എന്‍ എ മുന്നറിയിപ്പ് നല്‍കി.

തൊഴില്‍ നിയമങ്ങളും ആരോഗ്യ മേഖലയിലെ നിയമങ്ങളും അനുസരിച്ചു പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ കെ വി എം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത വട്ടം ചര്‍ച്ച ആലപ്പുഴ കേന്ദ്രീകരിച്ച് നടത്താമെന്നാണ് സര്‍ക്കാര്‍ നഴ്സുമാരെ അറിയിച്ചിരിക്കുന്നത്.

അതേ സമയം ആശുപത്രിയെ തകർക്കാൻ നടത്തുന്ന സമരം ആസൂത്രിതമാണെന്നും സമരത്തിന്റെ പേരിൽ യു.എൻ.എ രാജ്യവ്യാപകമായി വൻ പണപിരിവ് നടത്തുകയാണെന്നും കെ.വി.എം ആശുപത്രി ഡയറക്ടർ ഡോ.വി.വി ഹരിദാസ്, ഡോ.അവിനാശ് ഹരിദാസ്, എ.പി. ജോർജ് എന്നിവർ ആലപ്പുഴ പ്രസ് ക്ലബിൽ വാർത്താ സമ്മേള ന ത്തിൽ ആരോപിച്ചു.

English summary
alappuzha kvm hospital nurses protest
topbanner

More News from this section

Subscribe by Email