Friday March 22nd, 2019 - 8:06:pm
topbanner
topbanner

ബൈപാസുകളെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നയം: മന്ത്രി ജി. സുധാകരൻ

fasila
ബൈപാസുകളെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നയം: മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ, കൊല്ലം ബൈപാസുകളെ ടോൾ പിരിവിൽ നിന്ന് ഒഴിവാക്കണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നയമെന്ന് മന്ത്രി ജി. സുധാകരൻ. പൂർത്തിയാകുന്ന ബൈപാസുകളിൽ ടോൾ പിരിക്കാനുള്ള കേന്ദ്ര തീരുമാനം അവരുടെ തന്നെ മുഖം വികൃതമാകാനേ ഉപകരിക്കൂ. കേന്ദ്രത്തിെൻറ പകുതി ധനസഹായത്തോടെ ആലപ്പുഴ, കൊല്ലം ബൈപാസുകൾ നിർമിച്ചിരിക്കുന്നത് സംസ്ഥാന സർക്കാരാണ്.

ടോൾ വേണ്ടതില്ലെന്ന് കേരളം നേരത്തെ നിലപാടെത്തിരുന്നു. പിന്നെ കേന്ദ്രം അവരുടെ തുക പിരിച്ചെടുക്കാൻ ടോൾ ഏർപ്പെടുത്തിയാൽ അവരുടെ മുഖം ജനങ്ങൾക്കിടയിൽ വികൃതമാകുകയേയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിക്ക് നേരത്തേ എഴുത്തയച്ചിരുന്നു.

വിഷയത്തിൽ കെ.സി  വേണുഗോപാൽ എം.പിയുടെ നിലപാടും സംസ്ഥാനത്തിന് അനുകൂലമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 22 ടോളുകൾ നിർത്തലാക്കി. ഇതിലൂടെ സമാഹരിക്കേണ്ട 1500 കോടി രൂപയാണ് സർക്കാർ വേണ്ടെന്ന് വെച്ചത്. ഇനി പത്ത് ടോളുകൾ കൂടിയുണ്ട്. സർക്കാർ ഫണ്ടട് ലഭ്യമാകുന്ന മുറക്ക് അതും വേണ്ടെന്ന് വെക്കും. 

Read more topics: alappuzha, kollam, bypass,
English summary
the state government's policy is to remove the bypasses from the toll collection: minister G.Sudhakaran
topbanner

More News from this section

Subscribe by Email