Wednesday April 25th, 2018 - 12:29:pm
topbanner

ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്രയ്ക്കിടെ ഏഴു വയസുകാരൻ കായലിൽ വീണു മരിച്ചു

NewsDesk
ആലപ്പുഴയിൽ ഹൗസ് ബോട്ട് യാത്രയ്ക്കിടെ ഏഴു വയസുകാരൻ കായലിൽ വീണു മരിച്ചു

ആലപ്പുഴ: ഹൗസ് ബോട്ട് യാത്രയ്ക്കിടെ ഏഴു വയസുകാരൻ കായലിൽ വീണു മരിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശികളും ഹൈദരാബാദിൽ സ്ഥിര താമസക്കാരുമായ ഗിരീഷ് കുമാർ- പ്രജീഷ ദമ്പതികളുടെ മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന്കന്നിട്ട ജെട്ടിക്കു സമീപമായിരുന്നു അപകടം.

ചുങ്കം പാലത്തിനു തെക്കുവശം വട്ടപ്പറമ്പിൽ ക്ഷേത്രത്തിനു സമീപം നങ്കൂരമിട്ടിരുന്ന ഹൗസ്ബോട്ടിൽ നിന്നാണ് കുട്ടി കായലിൽ വീണത്. ഫയർഫോഴ്സ് നടത്തിയ പരിശോധനയിൽ തൊട്ടടുത്തുള്ള കയത്തിൽ കുട്ടിയെ കണ്ടെത്തി. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Read more topics: alappuzha, house boat, accident,
English summary
alappuzha house boat accident death

More News from this section

Subscribe by Email