Tuesday November 13th, 2018 - 10:52:am
topbanner

ആലപ്പുഴ ജില്ലയില്‍ നാളെ യുഡിഎഫിന്‍റെ തീരദേശ ഹർത്താൽ

renjini
ആലപ്പുഴ ജില്ലയില്‍ നാളെ യുഡിഎഫിന്‍റെ തീരദേശ ഹർത്താൽ

ആലപ്പുഴ: സംസ്ഥാന സർക്കാർ തീരദേശത്തെ അവഗണിക്കുന്നെന്ന് ആരോപിച്ച് നാളെ ജില്ലയിൽ തീരദേശ ഹർത്താലിന് യുഡിഎഫ് ആഹ്വാനം.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആലപ്പുഴയിലെ ജീവിതം ദുഃസഹമാണ്. വ്യാപക നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ തീരദേശത്തെ ജനങ്ങളോട് അവഗണന കാണിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് നാളെഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

 ഹർത്താലിൽ ഗതാഗതതടസ്സമുണ്ടാക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് എം.ലിജു, യുഡിഎഫ് ജില്ലാ കൺവീനർ ബി.രാജശേഖരൻ, മുൻ ഡിസിസി പ്രസിഡന്റ് എ.എ.ഷുക്കൂർ എന്നിവർ അറിയിച്ചു. കടകമ്പോളങ്ങൾ അടച്ചു ഹർത്താൽ ആചരിക്കും. മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും തടസ്സമില്ല. ഓഗസ്റ്റ് രണ്ടിന് വ്യാഴാഴ്ച രാവിലെ ആറു മണിമുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍ അതേസമയം, ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കക്കി അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കടൽക്ഷോഭം മൂലം ഒട്ടേറെ വീടുകൾ വെളളത്തിലായിട്ടും കടൽഭിത്തി കെട്ടാനോ അറ്റകുറ്റപ്പണിക്കോ ആശ്വാസം എത്തിക്കാനോ സർക്കാർ തയാറാകുന്നില്ല. കയർ ഭൂവസ്ത്രം ഉപയോഗിച്ചു കടൽക്ഷോഭം ചെറുക്കാനാണു ശ്രമം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ മണ്ഡലത്തിൽപ്പോലും ക‌ടൽഭിത്തി കെട്ടാൻ തയാറാകുന്നില്ല.വീഴ്ചകൾ പരിഹരിക്കുന്നില്ലെങ്കിൽ ശക്തമായ സമരത്തിനു യുഡിഎഫ് മുന്നോട്ടുവരുമെന്നും നേതാക്കൾ അറിയിച്ചു. ഇന്നു വൈകിട്ടു തീരദേശ മേഖലയിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കും.

Read more topics: alappuzha,UDF, hartal
English summary
The UDF coastal hartal in Alappuzha district
topbanner

More News from this section

Subscribe by Email