Friday February 22nd, 2019 - 11:56:am
topbanner

പേമാരിയിൽ ദുരിതം തീരാതെ കേരളം;വെള്ളക്കെട്ടില്‍ അമ്മയും മകളും മുങ്ങിമരിച്ച നിലയില്‍

Renjini
പേമാരിയിൽ ദുരിതം തീരാതെ കേരളം;വെള്ളക്കെട്ടില്‍ അമ്മയും മകളും മുങ്ങിമരിച്ച നിലയില്‍

ആലപ്പുഴ:പേമാരിയിൽ ദുരിതം തീരാതെ കേരളം.ആലപ്പുഴ നെടുമുടിയില്‍ വെള്ളക്കെട്ടില്‍ അമ്മയും മകളും മുങ്ങിമരിച്ച നിലയില്‍. വീടിനു സമീപമുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.ചെമ്മങ്ങാട് സിബിയുടെ ഭാര്യ ജോളി, മകള്‍ ഷിജി എന്നിവരാണ് മരിച്ചത്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംഅറിയിച്ചിട്ടുണ്ട്. ഈ മാസം 13 മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഒഡിഷ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.അഞ്ച് തെങ്ങില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചിരുന്നു. മത്സ്യ തൊഴിലാളികളായ കാരമല്‍ ലാസര്‍, സഹായ രാജ് എന്നിവരാണ് മരിച്ചത്

Viral News

English summary
Mother and her daughter drowned in the watercourse
topbanner

More News from this section

Subscribe by Email