Thursday July 18th, 2019 - 9:02:pm
topbanner
topbanner

മഴക്കെടുതി : പ്രളയാനന്തര ശുചീകരണത്തിന് കർമപദ്ധതി തയ്യാറാക്കുക; ധനമന്ത്രി

bincy
മഴക്കെടുതി : പ്രളയാനന്തര ശുചീകരണത്തിന് കർമപദ്ധതി തയ്യാറാക്കുക; ധനമന്ത്രി

ആലപ്പുഴ: കുട്ടനാടൻ പ്രദേശങ്ങൾ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങൾ പ്രളയാനന്തര കടമകളിൽ വ്യാപൃതരാകണമെന്നും ശുചീകരണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ പുതിയൊരു കുട്ടനാടൻ മാതൃക സൃഷ്ടിക്കണമെന്നും        ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്.

രണ്ടു ദിവസമെങ്കിലും വീടുകളിൽ വെള്ളം കയറി ക്യാമ്പുകളിൽ താമസിച്ചവർക്ക് നൽകിവന്ന 3800 രൂപയുടെ സഹായധനം 10000 രൂപയാക്കി. പ്രളയത്തിൽ വീടും ഭൂമിയും നഷ്ടമായവർക്ക് 10 ലക്ഷം രൂപയും വീടു മാത്രം പോയവർക്ക് നാലു ലക്ഷം രൂപയും നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചതായും പണമില്ലായ്മ ഒന്നിനും തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ എസ്.ഡി.വി.സെന്റിനറി ഹാളിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയക്കെടുതികൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടുകളിലെയും പറമ്പിലെയും ചെളി നീക്കം ചെയ്യുകയെന്നതാണ് ആദ്യവെല്ലുവിളി. പഞ്ചായത്തുതലത്തിൽ ഇത് നിക്ഷേപിക്കാൻ സ്ഥലം കണ്ടെത്തണം. വീട്, പൊതുസ്ഥലം എന്നിവടങ്ങളിലെ ചെളി അടുത്ത 25നകം നീക്കം ചെയ്യാനാകും വിധം കർമപദ്ധതിക്ക് ഇന്ന് ഓരോ സ്ഥാപനവും രൂപം നൽകണം. സന്നദ്ധപ്രവർത്തനത്തിനൊപ്പം കഴിയാവുന്ന സ്ഥലങ്ങളിൽ കയർഭൂവസ്ത്രമുപയോഗിച്ച് സംരക്ഷണം തീർക്കാൻ തൊഴിലുറപ്പ് പദ്ധതിയേയും ഉപയോഗിപ്പെടുത്താനാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഒഴുകിവരുന്ന പ്ലാസ്റ്റിക്കും കുട്ടനാട്ടിൽ ഇപ്പോൾ തന്നെ കുടിവെള്ളവും മറ്റുമായി നൽകിയിട്ടുള്ള പ്ലാസ്റ്റിക് കുപ്പികളും അടിയന്തരമായി ശേഖരിക്കുകയാണ് മറ്റൊരു വെല്ലുവിളി. ഇതിനായി ഒരു ഏകദിന ശുചീകരണയജ്ഞം സംഘടിപ്പിക്കണം. അയൽക്കൂട്ടങ്ങളുടെ സഹകരണത്തോടെ വീടുകളുടെ ശുചീകരണവും ഈ മാതൃകയിൽ നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു.

കുടിവെള്ളം ശുചീകരിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിൽ ഒന്ന്. തിളപ്പിച്ചാറിയ വെള്ളമേ കുടിക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം. കഴിയാവുന്നത്ര സ്ഥലങ്ങളിൽ മഴവെള്ളം സംഭരിക്കാൻ സംവിധാനമുണ്ടാക്കണം. വീടുകളിൽ ഇതിന് കഴിയാത്തവർക്ക് ആവശ്യമായ സഹായം ചെയ്യാനും തദ്ദേശഭരണസ്ഥാപനങ്ങൾക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

സുസ്ഥിരമായ ഒരു കൂട്ടായ്മയിലൂടെയാണ് പ്രളയബാധിത പ്രദേശങ്ങളിൽ ആരോഗ്യസംവിധാനം മികച്ച നിലയിൽ പ്രവർത്തിച്ചത്. ഇനിയും ഈ കൂട്ടായ്മ ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണ് വരുന്നത്. ആശ പ്രവർത്തകർ, മറ്റു ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ വിശദമായ ഒരു വിവരശേഖരണം നടത്തണം. കേരളത്തിൽ എവിടെ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെയും വിദ്യാർഥികളുടെയും സേവനം ഇതിനായി ഉപയോഗിക്കാം. നിപയെ പ്രതിരോധിച്ച പോലെ പ്രളയാനന്തര ആരോഗ്യപ്രശ്നങ്ങളെയും ഈ കൂട്ടായ്മയിലൂടെ നേരിടാനാകുമെന്നും ഇക്കാര്യത്തിൽ തദ്ദേശഭരസ്ഥാപനങ്ങളുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ആലപ്പുഴ ജില്ല പഞ്ചായത്ത് വികസന സമതി അധ്യക്ഷൻ കെ. കെ അശോകൻ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവി, ആലപ്പുഴ എ.ഡി.എം. ഐ.അബ്ദുൾ സലാം, അടൂർ ആർ.ഡി.ഒ. റഹിം, അമ്പലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ തുടങ്ങിയവർ പങ്കെടുത്തു.

English summary
Rainbows: Action plan for posterior cleaning Get ready ; finance minister
topbanner

More News from this section

Subscribe by Email