Monday September 24th, 2018 - 7:10:pm
topbanner

ദേശീയ സരസ് മേള: ദേശിയോഗ്രഥ്‌നം ഊട്ടി ഉറപ്പിക്കാൻ സരസ് മേളക്ക് കഴിയും; മന്ത്രി ജി.സുധാകരൻ

bincy
ദേശീയ സരസ് മേള: ദേശിയോഗ്രഥ്‌നം ഊട്ടി ഉറപ്പിക്കാൻ സരസ് മേളക്ക് കഴിയും; മന്ത്രി ജി.സുധാകരൻ

ആലപ്പുഴ : പത്തു ദിവസമായി ചെങ്ങന്നുരിൽ ന ട ക്കുന്ന ദേശീയ സരസ് മേള ഇന്ത്യയുടെ ദേശിയോഗ്രഥ്‌നം ഊട്ടി ഉറപ്പിക്കാൻ ഇടയാക്കുമെന്ന് പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ദേശീയ സരസ് മേള ചെങ്ങന്നൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. മേള വെറും കച്ചവടം മാത്രമായി കാണരുത്. രാജ്യത്തെ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ സംരംഭങ്ങളെ പറ്റി അറിയുവാനും അത്തരം സംരംഭങ്ങൾ നമ്മുടെ നാട്ടിൽ ആരംഭിക്കുവാനും മേള ഉതകുമെന്നും മ ന്ത്രി അഭിപ്രായപ്പെട്ടു.

സാമൂഹികവും, സാംസ്‌കരികവുമായ ഉന്നമനവും മേളയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും പറഞ്ഞു. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ശക്തമാകുവാനും അതുവഴി അവർക്ക് സാമ്പത്തിക ഉന്നമനത്തിനും മെള സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. സജി ചെറിയാൻ എം എൽ എ അധ്യക്ഷത വഹിച്ചു.

ആർ.രാജേഷ് എംഎൽഎ.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.രഘു പ്രസാദ്, എൻ.സുധാമണി, ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.വേണു, ജെബിൻ പി വർഗീസ്, മുൻ എംപി തോമസ് കുതിരവട്ടം, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി പി.വിശ്വംഭരപണിക്കർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം എച്ച റഷീദ്, ജേക്കബ് തോമസ് അരികുപുറം, ശശികുമാർ, കെ.എസ് പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

സരസ് മേളയുടെ ഭാഗമായി നടത്താനിരുന്ന സാംസ്‌കാരിക ഘോഷയാത്ര റദ്ദാക്കിയതിനെ തുടർന്ന് അതിന്റെ തുകയായ 5 ലക്ഷത്തിന്റെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെങ്ങന്നൂർ പ്രൊവിഡൻസ് എഞ്ചിനിയറിംഗ് കോളേജ് ഡയറക്ടർ മറിയാമ്മ ജോർജ് മന്ത്രിക്ക് ന ൽ കി. ചെങ്ങന്നൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മേള 24 വരെ തുടരും.

English summary
National Saras Fair: Saras Mela can be sure to boost national geography; Minister G Sudhakaran
topbanner

More News from this section

Subscribe by Email