Sunday June 16th, 2019 - 8:21:am
topbanner
topbanner

ആലപ്പാട് കരിമണല്‍ ഖനനം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

RA
ആലപ്പാട് കരിമണല്‍ ഖനനം; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്.വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഐആര്‍ഇ പ്രതിനിധികളുടെയും യോഗമാണ് വിളിച്ചത്. സമരസമിതി പ്രതിനിധികളെ യോഗത്തിലേക്ക് വിളിച്ചിട്ടില്ല.

അതേസമയം, ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനം നിര്‍ത്തിവെച്ച ശേഷം മാത്രമേ ചര്‍ച്ചയ്ക്ക് താത്പര്യമുള്ളൂ എന്ന് സമരസമിതി അറിയിച്ചിരുന്നു. ആലപ്പാട്ടെ പൊതുസമൂഹത്തെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി ഇടത് എംഎല്‍എ ആര്‍.രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. ആലപ്പാട്ട് മേഖലയില്‍ കര നഷ്ടമായത് ഖനനം മൂലമല്ലെന്നാണ് എംഎല്‍എയുടെ വാദം.എന്നാല്‍ ഉപാധികള്‍ മുന്നില്‍വെച്ച്‌ മാത്രമേ ചര്‍ച്ചയുള്ളൂ എന്ന നിലപാടില്‍ നിന്ന് സമരസമിതി പിന്‍മാറണമെന്ന് ആര്‍.രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്

Read more topics: alappadu, karimanal, khananam
English summary
alappadu karimanal khananam
topbanner

More News from this section

Subscribe by Email