Wednesday March 20th, 2019 - 6:55:am
topbanner
topbanner

'രാഹുല്‍ ഗാന്ധി പഴയ രാഹുല്‍ ഗാന്ധിയല്ല'; നരേന്ദ്ര മോദിക്ക് പോലും പേടിയാണെന്ന് എ.കെ.ആന്റണി

JB
'രാഹുല്‍ ഗാന്ധി പഴയ രാഹുല്‍ ഗാന്ധിയല്ല'; നരേന്ദ്ര മോദിക്ക് പോലും പേടിയാണെന്ന് എ.കെ.ആന്റണി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പേടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. അദ്ദേഹം പഴയ രാഹുലല്ലെന്നും പടിപടിയായി വളര്‍ന്നുവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. കെപിസിസി ജനറല്‍ ബോഡിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ കൈപ്പിഴ പറ്റിയാല്‍ തകരുന്നത് ഭരണഘടനയായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ മോദിയെ ഇറക്കാന്‍ കഴിയില്ല. എന്നാല്‍ കോണ്‍ഗ്രസില്ലാതെ അതിനാവില്ല. മനസിലെ മതിലുകളും പരിഭവങ്ങളും മറന്ന് തിരഞ്ഞെടുപ്പില്‍ ഇറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസിയില്‍ നടത്താനിരിക്കുന്നത് താല്‍ക്കാലിക അഴിച്ചുപണിയാണ്. നിലവിലെ ഭാരവാഹികളില്‍ കാര്യമായ മാറ്റം ഉണ്ടാകില്ല. ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഈ മാസം 15നകം പ്രഖ്യാപനം വരുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 15 ആക്കാമെന്നും സെക്രട്ടറിമാര്‍ മാറ്റമില്ലാതെ തുടരട്ടെയെന്നുമായിരുന്നു രാഷ്ട്രീയകാര്യ സമിതി തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ സമ്പൂര്‍ണ്ണ പുനഃസംഘടനയും ശേഷമുണ്ടാകുന്ന അതൃപ്തിയും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. ഇവയെല്ലാം അടിസ്ഥാനമാക്കിയാണ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ചര്‍ച്ച നടത്തിയത്.

 

Viral News

Read more topics: ak antony, appreciate, rahul gandhi ,
English summary
ak antony appreciate rahul gandhi
topbanner

More News from this section

Subscribe by Email