topbanner
Monday February 19th, 2018 - 3:20:am
topbanner
Breaking News

വിമാനം റാഞ്ചാന്‍ സാധ്യത; സുരക്ഷ ശക്തമാക്കി

Jikku Joseph
വിമാനം റാഞ്ചാന്‍ സാധ്യത; സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം: വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നു രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. 30 വരെ സന്ദര്‍ശകര്‍ക്കു പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. വിമാനത്തില്‍ കയറുന്നതിനു തൊട്ടു മുമ്പു രണ്ടാം വട്ടവും ദേഹപരിശോധനയും ബാഗ് പരിശോധനയും നടത്തണമെന്നും നിര്‍ദേശമുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരം കൂടുതല്‍ സിഐഎസ്എഫ് കമാന്‍ഡോകളെയും ദ്രുതകര്‍മ സേനാംഗങ്ങളെയും പരിസരത്ത് വിന്യസിപ്പിച്ചു. കര്‍ശന പരിശോധനയ്ക്കു ശേഷമേ വിമാനത്താവള പരിസരത്തേക്കു വാഹനങ്ങളും കടത്തിവിടുകയുള്ളൂ.

ഭീകരരെ മോചിപ്പിക്കാനായി വിമാനം റാഞ്ചാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. സിഐഎസ്എഫിനു പുറമെ, വ്യോമസേനാ കമാന്‍ഡിനും കരസേനാ സ്റ്റേഷനും പൊലീസിനും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ പൊലീസിനും നിര്‍ദേശമുണ്ട്. വിമാനത്താവളത്തിനു 13 കിലോമീറ്റര്‍ ചുറ്റളവില്‍ സായുധ സുരക്ഷയും ഏര്‍പ്പെടുത്തും.

English summary
airport security alert for flight hijack
topbanner

More News from this section

Subscribe by Email