Tuesday November 13th, 2018 - 8:58:am
topbanner

പ്രളയവും തിരക്കും ; വിമാനയാത്രക്കാരനെ വലച്ച് യാത്രാ നിരക്ക്

suji
പ്രളയവും തിരക്കും ; വിമാനയാത്രക്കാരനെ വലച്ച് യാത്രാ നിരക്ക്

പ്രളയവും അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്ക് കണക്കാക്കി വിമാന കമ്പനികള്‍ നിരക്കുകള്‍ കുത്തനെ കൂട്ടി. ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഏഴിരട്ടിയില്‍ അധികമായിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതും നിരക്ക് കൂട്ടാന്‍ കാരണമായി.

പ്രളയത്തില്‍ വീടും മറ്റും നശിച്ചത് അറിഞ്ഞ് നിരവധി പേര്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയിരുന്നു. ഇവരെല്ലാം മടങ്ങുന്നതും വിമാനക്കൊള്ളയ്ക്ക് കാരണമായി. പ്രളയത്തില്‍ കുടുങ്ങിയ പലരും യാത്ര മാറ്റിവയ്ക്കുകയും ചെയ്തു. പല വിമാനത്തിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.
അവധിയ്ക്ക് നാട്ടിലെത്തിയ ഗള്‍ഫ് മലയാളികള്‍ക്കും കൈ പൊള്ളുന്ന ടിക്കറ്റ് വിലയാണ്. ഗള്‍ഫിലേക്ക് 40000 ല്‍ താഴെ നിരക്കില്‍ ടിക്കറ്റ് കിട്ടാനില്ല. വെള്ളിയാഴ്ച കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഭൂരിഭാഗം വിമാനങ്ങളിലും ടിക്കറ്റില്ല. ചെലവ് കുറഞ്ഞ വിമാന സര്‍വീസായ എയര്‍ഇന്ത്യ എക്‌സ്പ്രസ് വരെ നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്.

ഗള്‍ഫില്‍ സ്‌കൂള്‍ അടച്ചതിനാല്‍ ജുലൈയില്‍ മലയാളികള്‍ കുടുംബമായി നാട്ടിലേക്ക് വന്നു. സാധാരണ സെപ്തംബര്‍ ആദ്യ ആഴ്ചയാണ് ഗള്‍ഫില്‍ സ്‌കൂള്‍ തുറക്കുന്നത്. 5000 രൂപയ്ക്ക് ലഭിക്കുന്ന ടിക്കറ്റിനാണ് ഇപ്പോള്‍ 40000 ത്തിലേറെ രൂപ നല്‍കേണ്ടിവരുന്നത്.

Read more topics: airline ticket ,kochi
English summary
airline ticket rate high from kochi
topbanner

More News from this section

Subscribe by Email