Sunday November 18th, 2018 - 7:59:pm
topbanner

കേരളത്തിന് സഹായഹസ്തവുമായി എയര്‍ഇന്ത്യ എക്സ്‍പ്രസ്; പിഴയില്ലാതെ ടിക്കറ്റ് റദ്ദാക്കാം, തീയതി മാറ്റാം

Renjini
കേരളത്തിന് സഹായഹസ്തവുമായി എയര്‍ഇന്ത്യ എക്സ്‍പ്രസ്; പിഴയില്ലാതെ ടിക്കറ്റ് റദ്ദാക്കാം, തീയതി മാറ്റാം

കൊച്ചി: പ്രളയക്കെടുതിയില്‍ ദുരിതം പേറുന്ന കേരളത്തിന് സഹായഹസ്തവുമായി എയര്‍ഇന്ത്യ എക്സ്‍പ്രസ്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കുന്നത് സൗജന്യമായിരിക്കുമെന്നും യാതൊരു നിരക്കുകളും ഇതിന് ഈടാക്കില്ലെന്നും എയര്‍ഇന്ത്യ എക്സ്‍പ്രസ് ഫേസ്‍ബുക്ക് പേജിലൂടെ അറിയിച്ചു.

യാത്രാ തീയതി മാറ്റുന്നതും സെക്ടര്‍ മാറ്റുന്നതും പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 വരെയാണ് ഈ സൗജന്യം ലഭിക്കുക.കേരളത്തിലേക്ക് വരുന്നതും പുറപ്പെടുന്നതുമായ മുഴുവന്‍ വിമാനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുകയും ഇവിടേയ്ക്ക് വരികയും ചെയ്യുന്ന വിമാനങ്ങള്‍ക്കാണ് സൗജന്യം ലഭിക്കുക.

English summary
air india express waived all penalties, Kerala floods
topbanner

More News from this section

Subscribe by Email