Monday October 22nd, 2018 - 7:59:pm
topbanner
Breaking News

സര്‍ക്കാരുകള്‍ക്ക് കീഴിലെ കരാര്‍ ജീവനക്കാരികള്‍ക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

ANJU NC
സര്‍ക്കാരുകള്‍ക്ക് കീഴിലെ കരാര്‍ ജീവനക്കാരികള്‍ക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ കരാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലെ(അസാപ്) കരാര്‍ ജീവനക്കാരി രശ്മി തോമസ്, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനിലെ പി.വി രാഖി എന്നിവരടക്കം നല്‍കിയ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞിന്റെ ഉത്തരവ്.

സ്ഥിരം തൊഴിലാളികള്‍ക്കാണ് നിലവില്‍ 180 ദിവസത്തെ അവധി നല്‍കുന്നത്. ഇതിനു പകരം കരാര്‍ ജീവനക്കാരികള്‍ക്ക് 90 മുതല്‍ 135 ദിവസം വരെ മാത്രം പ്രസവാവധി നല്‍കന്നത് വിവേചനമാണെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു. കേരള സര്‍വീസ് ചട്ടപ്രകാരവും പ്രസവാവധി ആനുകൂല്യ നിയമപ്രകാരവുമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരികള്‍ക്കാണ് അര്‍ഹതയെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കരാര്‍ ജോലിയാണെന്നതിന്റെ പേരില്‍ ജീവനക്കാര്‍ക്കിടയില്‍ വിവേചനമുണ്ടാക്കുന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി.

English summary
agreement employees should have the right to pregnancy leave: hicourt
topbanner

More News from this section

Subscribe by Email