Tuesday November 13th, 2018 - 8:29:am
topbanner

കുഴഞ്ഞ് വീണയാളെ മദ്യപനെന്ന് കരുതി ജനം അവഗണിച്ചു ; വയോധികന് ദാരുണാന്ത്യം

suji
കുഴഞ്ഞ് വീണയാളെ മദ്യപനെന്ന് കരുതി ജനം അവഗണിച്ചു ; വയോധികന് ദാരുണാന്ത്യം

മലപ്പുറം കുറ്റിപ്പുറത്ത് വെയിലേറ്റ് തളര്‍ന്നുവീണ മധ്യവയസ്‌കന്‍ മതിയായ ചികിത്സ കിട്ടാതെ മരിച്ചു. കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി കൊച്ചുവീട്ടില്‍ ചെല്ലപ്പനാണ് മരിച്ചത്.

രാവിലെ 10 മണിയോടെ വെയിലേറ്റ് റോഡിന്റെ സമീപത്ത് കുഴഞ്ഞു വീണ ഇയാളെ മദ്യപനെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ 7 മണിക്കൂറിന് ശേഷം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വഴിയാത്രക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വെയിലേറ്റ് കിടന്നതാണ് മരണ കാരണം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read more topics: death, road
English summary
aged man died in road
topbanner

More News from this section

Subscribe by Email