Thursday May 23rd, 2019 - 7:15:pm
topbanner
topbanner

പെൺകുട്ടിയുടെ വെളിപ്പെടുത്തൽ : വീണ്ടും കാണിച്ചു തരാം എന്ന് രജീഷ് പോളിന്റെ ഭീഷണി

NewsDesk
പെൺകുട്ടിയുടെ വെളിപ്പെടുത്തൽ : വീണ്ടും കാണിച്ചു തരാം എന്ന് രജീഷ് പോളിന്റെ ഭീഷണി

തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന മാവോയിസ്റ്റ് നേതാവിന്റെ മകളുടെ വെളിപ്പെടുത്തി ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റിൽ വീണ്ടും രജീഷ് പോളിന്റെ ഭീഷണി. തീവ്ര ഇടതുപക്ഷമെന്ന പേരില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചും ഇടപെടല്‍ നടത്തിയും സജീവമായിരുന്ന രജീഷ് പോള്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് ലൈംഗികമായി പീഡിപ്പിച്ചെന്ന മാവോയിസ്റ്റ് നേതാവിന്റെ മകളുടെ വെളിപ്പെടുത്തല്‍.

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരം കവര്‍ ചെയ്യാന്‍ പോകുന്നതിനിടെ ദളിത് ആക്ടിവിസ്റ്റായ രൂപേഷ് കുമാര്‍ ലൈംഗികാവശ്യത്തോടെ തന്നെ സമീപിച്ചുവെന്ന് മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയതിനു പിന്നാലെ രൂപേഷിനും അയാളുടെ സുഹൃത്തായ രജീഷ് പോളിനുമെതിരെ ലൈംഗിക പീഡനാരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ട് നിരവധി സ്ത്രീകള്‍ രംഗത്തു വന്നിരുന്നു. രൂപേഷ് കുമാറും രജീഷ് പോളും അമാനവ സംഗമം എന്ന പരിപാടിയുടെ മുന്നില്‍ നിന്ന് നയിച്ച സംഘാടകരായിരുന്നു. ചുംബന സമരങ്ങളിലും ഇവര്‍ സജീവമായിരുന്നു.activists rejesh paul

ഇന്നലെ പെൺകുട്ടി ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ഇട്ടശേഷം ഭീഷണിയുമായി രജീഷ് രജീഷ് എന്ന അക്കൗണ്ടിൽ നിന്നും രജീഷ് പോളിന്റെ ശബ്ദത്തിലുള്ള രണ്ടു വോയിസ് റെക്കോർഡുകൾ ആണ് അയച്ചത്. കാണിച്ചു തരാം എന്ന ഭാവത്തിലുള്ള രണ്ടു മെസ്സേജുകൾ. അയാളുടെ സ്ഥിരം ഭീഷണി രൂപം..! Fuck Off എന്ന മറുപടിയേ ഈ ഭീഷണിക്ക് നൽകേണ്ടതുള്ളൂ എന്നാണു ഞാൻ കരുതുന്നത് എന്നാണ് പെൺകുട്ടി ഇതിനോട് പ്രതികരിച്ചത്.

അതേസമയം പെണ്‍കുട്ടിയുടെ തുറന്നുപറച്ചിലിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കുവാനും കേസെടുക്കുവാനും നടപടി സ്വീകരിക്കുവാനും പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചതായി സംസ്ഥാന യുവജന കമ്മീഷന്‍ അറിയിച്ചു

English summary
against activists rejesh paul against sexual abuse allegation
topbanner

More News from this section

Subscribe by Email