Thursday September 20th, 2018 - 7:05:pm
topbanner
Breaking News

എലിപ്പനിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃക: ആരോഗ്യ മന്ത്രി

NewsDesk
എലിപ്പനിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃക: ആരോഗ്യ മന്ത്രി

കണ്ണൂർ: പ്രളയത്തിന് ശേഷം എലിപ്പനിക്കെതിരെ കേരളം നടത്തിയ മുന്‍കരുതല്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. തലശ്ശേരി ജനറല്‍ ആശുപത്രിയുടെ നവീകരിച്ച ബ്ലോക്ക് ഉദ്ഘടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം വന്നിട്ട് ചികിത്സ നടത്തുന്നതിനെക്കാള്‍ രോഗം വരാതെ നോക്കാനാണ് നമ്മള്‍ ശ്രമിച്ചത്. അതില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വിജയം കൈവരിക്കാനായെന്നും മന്ത്രി പറഞ്ഞു.

ദേശീയ ആരോഗ്യ മിഷന്റെ 40 ലക്ഷം രൂപ ചിലവഴിച്ചു നവീകരിച്ച മെഡിക്കല്‍ ഐസിയു, തലശ്ശേരി നഗരസഭയുടെ 2017-18 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 ലക്ഷം ചിലവഴിച്ചു നവീകരിച്ച സര്‍ജിക്കല്‍ വാര്‍ഡ് (പുരുഷന്മാര്‍), കേരളത്തിലെ ആദ്യത്തെ ശീതീകരിച്ച പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ് (ഗൈനക്) എന്നിവയുടെ ഉദ്ഘടനവും ചടങ്ങില്‍ നിര്‍വഹിച്ചു.
സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളോട് സ്‌നേഹത്തോടെ പെരുമാറ്റം ഉണ്ടാവണമെന്നും തിരിച്ച് രോഗികളും കൂട്ടിരിപ്പുകാരും ഇതേ മനോഭാവം പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

എ എന്‍ ഷംസീര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി. തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മാഹാഷിം, സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ ടി രാഘവന്‍, കൗണ്‍സിലര്‍ ടി എം റുബ്‌സീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ നാരായണനായിക്, ദേശീയ ആരോഗ്യ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ വി ലതീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. എം പിയൂഷ് നമ്പൂതിരിപ്പാട്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

English summary
The work done against Leptospirosis is the model for the world: Minister of Health
topbanner

More News from this section

Subscribe by Email