Tuesday September 25th, 2018 - 10:36:pm
topbanner

ചിന്നക്കനാലില്‍ വീണ്ടും അനധികൃത ഭൂമി കൈയ്യേറ്റം

sadu prakash
ചിന്നക്കനാലില്‍ വീണ്ടും അനധികൃത ഭൂമി കൈയ്യേറ്റം

ചിന്നക്കനാല്‍: കൈയ്യേറ്റത്തെ തുടര്‍ന്ന് വിവാദ ഭൂമിയായി മാറിയ ചിന്നക്കനാലില്‍ വീണ്ടും അനധികൃത കൈയ്യേറ്റം. ദേവികുളം മുന്‍ സബ് കലക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിച്ച ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമിയിലാണ് വീണ്ടും കൈയ്യേറ്റം നടന്നത്. ഭൂമി ഒഴിപ്പിക്കല്‍ നടപടിയില്‍ അന്വേഷണം നടന്നു വരുന്നതിനിടെ പാപ്പാത്തിച്ചോലയില്‍ കുരിശ് സ്ഥാപിച്ച് ഭൂമി കൈയേറിയ വെള്ളുകുന്നേല്‍ കുടുംബമാണ് ചിന്നക്കനാലില്‍ എത്തി വീണ്ടും കൈയേറ്റം നടത്തിയിരിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമന്‍ ഒഴിപ്പിച്ച ചിന്നക്കനാലില്‍ ഭൂമി കൈയേറ്റം നടന്നിട്ടുണ്ടെന്ന് റവന്യൂവകുപ്പിന്റെയും പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. അതനുസരിച്ച് തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ അന്വേഷണം നടന്ന് വരുന്നതിനിടെയാണ് വീണ്ടും ഭൂമി കൈയ്യേറ്റം. ഈ ഭാഗത്ത് അനധികൃത കൈയേറ്റം തടയുന്നതിന് വേണ്ടി പുതിയ സബ് കലക്ടര്‍ ചുമതല ഏറ്റെടുത്ത ശേഷം പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം പോലും കാര്യക്ഷമമല്ല എന്ന് തെളിയിക്കുന്നതാണ് ഇവിടെ ഇപ്പോള്‍ നടക്കുന്ന കൈയേറ്റം.

ചിന്നക്കനാലിലെ 70 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ പാറപൊട്ടിച്ച് പ്ലോട്ട് നിര്‍മിക്കുകയാണ് വെള്ളുകുന്നേല്‍ കുടംബം. ഇവിടേക്ക് റോഡ് നിര്‍മിക്കാനായി മണ്ണ് നീക്കവും നടത്തിയിട്ടുണ്ട്. ഭൂമി പ്ലോട്ടുകളായി തിരിച്ച് മറിച്ച് വില്‍ക്കുകയാണ് ലക്ഷ്യം. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടികയിലാണ് ചിന്നക്കനാലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

Read more topics: again, land, grabbing, chinnakkanal
English summary
again land grabbing in chinnakkanal
topbanner

More News from this section

Subscribe by Email