Friday September 21st, 2018 - 11:21:pm
topbanner

ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ തൊഴിലാളികള്‍ക്ക് വധഭീഷണി; നിസാമിനെതിരെ വീണ്ടും പരാതി

sadu prakash
ജയിലില്‍ സന്ദര്‍ശിക്കാനെത്തിയ തൊഴിലാളികള്‍ക്ക് വധഭീഷണി; നിസാമിനെതിരെ വീണ്ടും പരാതി

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിനെതിരെ വീണ്ടും പരാതി. ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ നിസാമിന്റെ ബീഡി കമ്പനി തൊഴിലാളികള്‍ക്കെതിരെ വധ ഭീഷണി മുഴക്കിയെന്നാണ് കേസ്. ജയിലിലെത്തിയ തൊഴിലാളികള്‍ക്കളെ പിടിച്ചു തള്ളുകയും മുഖത്ത് തുപ്പുകയും ചെയ്യുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് തൊഴിലാളികള്‍ തൃശൂര്‍ റൂറല്‍ എസ്.പിക്കാണ് പരാതി നല്‍കിയത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതെന്ന പരാതിയില്‍ നിസാമിനെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ദിവസം കിംഗ്‌സ് സ്‌പേസ് സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരനാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

English summary
again complaint against muhammed nisam
topbanner

More News from this section

Subscribe by Email