Tuesday December 11th, 2018 - 2:46:pm
topbanner

വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

Jikku Joseph
വിരമിച്ച ശേഷം സര്‍ക്കാര്‍ പദവികള്‍ സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: വിരമിച്ച ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും മോഹിക്കുന്നവര്‍ക്ക് നിര്‍ഭയമായി വിധി പറയുന്നതിന് സാധിക്കുകയില്ലെന്നും അതു കൊണ്ട് സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ വിരമിച്ച ശേഷം താന്‍ സ്വീകരിക്കില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.

വിരമിച്ച ശേഷം താന്‍ കൂടുതല്‍ ശക്തനായി മാറും. സര്‍വീസിലുള്ളതിനേക്കാള്‍ ശക്തി വിരമിച്ച ശേഷം തനിക്ക് കൈവരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ പിടിച്ചുകുലുക്കുന്നതും ശ്രദ്ധേമായതുമായ വിധികള്‍ പുറപ്പെടുവിച്ച ജഡ്ജിയാണ് കെമാല്‍ പാഷ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അദേഹം പുറപ്പെടുവിച്ച വിധികള്‍ വളരെ അധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

 

English summary
after retirement will not be accept government positions justice kemal pasha
topbanner

More News from this section

Subscribe by Email