Sunday July 22nd, 2018 - 6:19:am
topbanner
Breaking News

മനപൂര്‍വം വഴങ്ങുന്നവരെ വിളിക്കുന്നത് മറ്റൊരുപേരാണ്: സരിതാക്കേസില്‍ അഡ്വ.വിമല ബിനു പറയുന്നു

rajani v
മനപൂര്‍വം വഴങ്ങുന്നവരെ വിളിക്കുന്നത് മറ്റൊരുപേരാണ്: സരിതാക്കേസില്‍ അഡ്വ.വിമല ബിനു പറയുന്നു

ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധിക്കും ചാരിത്രത്തിനും അങ്ങേയറ്റം വിലകല്‍പ്പിക്കുന്നവരാണ് മലയാളികള്‍. ഇങ്ങനെയുള്ള നമ്മുടെ രാജ്യത്ത് ഏകദേശം 12-13 വ്യക്തി കളോടൊപ്പം കിടപ്പറ പങ്കിട്ടു എന്നു പറയുന്ന സ്ത്രീ കേരള സ്ത്രീകള്‍ക്ക് ഒരു അഭിമാനമല്ല.സ്വന്തം പാതിവ്രത്യം ജീവന്‍ പരിത്യജിച്ചുപോലും സംരക്ഷിച്ചിട്ടുള്ളവരാണ് കേരളസ്ത്രീകള്‍ . ലോകമെമ്പാടും കേരള സ്ത്രീയെ വ്യത്യസ്തയാക്കുന്നതും അവളുടെപരിശുദ്ധി എന്ന സുകൃതമാണ്.

പീഡിപ്പിച്ചവര്‍ ആരോ ആയികൊള്ളട്ടെ എന്തിന് അവരുടെ കാലുകള്‍ തടവുവാന്‍ അവര്‍ ആ മുറികളില്‍ പോയി? എന്തുകൊണ്ട് പീഡനംനടന്നയുടന്‍ അത് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചില്ല. എന്തുകൊണ്ട് അത് അംഗീകരിച്ച് വേടന്മാരുടെ മുമ്പിലേയ്ക്ക് വീണ്ടും ചെന്നു?ഇവയൊക്കെ ഏതൊരു മലയാളി പെണ്ണിന്റെയും ന്യായമായ സംശയങ്ങളാണ്.

അനുവാദമില്ലാതെ സ്ത്രീത്വത്തിനു മേല്‍ നടത്തുന്നഏതു കൈയ്യേറ്റവും ചെറുക്കുവാന്‍ നമ്മുടെ നാട്ടില്‍ നിയമങ്ങളുണ്ട്. നിസ്സാരം തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതായി, സ്ത്രീയില്‍ഒരു തോന്നല്‍ ഉളവായാല്‍ മതി അവള്‍ക്ക് നിയമ പരിരക്ഷ നേടാം പരാതിപ്പെടാം ഇതാണ് ഇന്ത്യന്‍നിയമ വ്യവസ്ഥ എന്നിരിക്കെ എന്തുകൊണ്ട് ഈ പീഡനം മുഴുവന്‍ അവര്‍ സഹിച്ചു. ചോദ്യം ചോദിക്കുന്നത്പ്രമുഖ അഭിഭാഷകയായ അഡ്വ.വിമലയാണ്. വിമല സോളാര്‍ കേസിലെ പീഡനാരോപണങ്ങളെക്കുറിച്ച്
പറയുന്നതിങ്ങനെയാണ്.

മുന്‍ മുഖ്യമന്ത്രി അടക്കമുള്ളവരെപ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ നിയമ പ്രകാരം ആരോപണം ഉന്നയിക്കുന്ന വ്യക്തിയുടെ വിശ്വാസ്യതകോടതിയില്‍ നിസംശയം തെളിയിക്കപ്പെടേണ്ടതാണ്. വിശ്വാസ യോഗ്യമായതാണോ പരാതിക്കാരിഉയര്‍ത്തുന്ന ആരോപണങ്ങള്‍ എന്നുള്ളത് പ്രധാനകാര്യമായി കോടതി പരിഗണിക്കുകയും വേണം.

സ്വാര്‍ഥലാഭങ്ങള്‍ക്കായി സ്വന്തം മാനത്തിനു വിലപേശാന്‍ ഇനിയൊരു മലയാളി സ്ത്രീ മുതിരരുത്.തലകുനിക്കേണ്ടി വന്നത് ഞാന്‍ അടങ്ങുന്ന മലയാളി സ്ത്രീത്വത്തിനാണ്. സ്വന്തം ചാരിത്ര്യത്തെജീവനേക്കാള്‍ വിലപ്പെട്ടതായി കരുതുന്ന മലയാളി സ്ത്രിത്വം. ഒറ്റപ്പെട്ട പീഡനങ്ങളോ ആക്രമണങ്ങളോ നമ്മുടെ നാട്ടില്‍ നടന്നാല്‍ അവ പ്രത്യേക സാഹചര്യങ്ങളിലാണെങ്കില്‍ ( പ്രമുഖനടിയുടെ പീഡന കേസ് പോലുള്ളവ) ശിക്ഷിക്ക പ്പെടേണ്ടത് തന്നെയാണ്. മേല്‍ സൂചിപ്പിച്ചകേസിലുള്‍പ്പെട്ട നിരാലംബമായ സാഹചര്യമല്ല പരാതിക്കാരിക്കുണ്ടായത്.

രണ്ടപ്പെടാന്‍ വേണ്ടത്ര സാഹചര്യങ്ങളുണ്ടായിട്ടും പണത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി സ്വന്തം ശരീരം അടിയറവുവെയ്ക്കുന്നവരെ പരമ്പരാഗതമായി വേശ്യാസ്ത്രീകള്‍ എന്നാണു വിളിക്കാറ്. ഇപ്രകാരംതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തി കമ്പനിയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനുള്ള മാര്‍ഗമായാണ്പരാതിക്കാരി തന്റെ മുന്‍ ലൈംഗിക വേഴ്ചകളെ വിലയിരുത്തിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ കടകെണിയിലായ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഇനി മുതല്‍ വേശ്യാലയം തുടങ്ങാം എന്നു വരും.

പരാതിയുടെ ഗൗരവം ചോരുന്നത് വര്‍ഷങ്ങളായി പരാതിപ്പെടാത്തതിനാലും സാക്ഷി വഞ്ചനാക്കുറ്റംആരോപിക്കപ്പെട്ട മറ്റു ക്രിമിനല്‍ കേസുകളിലെ പ്രതിയായതിനാലും ആണ്. കോടതിക്കു മുമ്പില്‍ (Inordinate and unreasonable delay in lodging complaint is fatal to the prosecution case)ക്രിമിനല്‍ നിയമസംഹിതയില്‍ തന്നെയാണ്.

മാത്രമല്ല കമ്പനി പ്രതിസന്ധിയിലായിരുന്നതുകൊണ്ട്താന്‍ സഹിക്കുകയായിരുന്നു എന്ന വിശദീകരണം സ്ത്രീത്വത്തെ അപമാനിക്കുന്നതു തന്നെയാണ്. കാരണം പ്രതിസന്ധിയില്‍പെടുന്നവര്‍ക്ക് രക്ഷപ്പെടുവാനുള്ള വഴിയാണോ ഇത്.

സഹിക്കുക എന്നു പറഞ്ഞാല്‍ സ്വയം അനുഭവിക്കുക പരാതികളില്ലാതെ എന്നാണര്‍ത്ഥം എന്നു വെച്ചാല്‍സാഹചര്യപ്രകാരം നിന്നുകൊടുത്തു ,വിധേയയായി എന്നര്‍ത്ഥം. consensual sexualintercourse നിയമ വ്യാഖ്യാനത്തിനുള്ളിലെ ഈ പീഡനങ്ങളെ വിലയിരുത്തുവാന്‍ കഴിയും. അതുമാത്രമല്ല മൊഴി നല്‍കിയ സ്ത്രീയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും കാണാന്‍ സാധിക്കും.ഉമ്മന്‍ചാണ്ടി പിതൃതുല്യനാണ്, 10കോടി സി.പി. എം. വാഗ്ദാനം ചെയ്തു തുടങ്ങിയ പ്രസ്താവനകളുംഗൗരവമായി കോടതിയില്‍ കൈകാര്യം ചെയ്യേപ്പെടേണ്ട വിഷയങ്ങളാണ്.

 

English summary
advt vimalabinu solarcase statement
topbanner

More News from this section

Subscribe by Email