Tuesday October 23rd, 2018 - 3:14:pm
topbanner
Breaking News

'രാഹുലിനെ ഇനിയാരും പപ്പു എന്നുവിളിക്കില്ല' ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അഡ്വ. ജയശങ്കറിന്റെ നിരീക്ഷണം ഇങ്ങനെ

sadu prakash
'രാഹുലിനെ ഇനിയാരും പപ്പു എന്നുവിളിക്കില്ല' ഗുജറാത്ത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അഡ്വ. ജയശങ്കറിന്റെ നിരീക്ഷണം ഇങ്ങനെ

കൊച്ചി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ജയം നിലനിര്‍ത്തിയെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസ് കാഴ്ചവച്ച മുന്നേറ്റം നിസാരമല്ലെന്ന വിലയിരുത്തലുമായി പ്രമുഖ അഭിഭാഷകന്‍ അഡ്വ.ജയശങ്കര്‍. കോണ്‍ഗ്രസിന്റെ മുന്നേറ്റം വരാന്‍ പോകുന്ന തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടായി കരുതണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അജയ്യതയെ സംശയാസ്പദമായെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അവസാന ഘട്ടത്തില്‍ പൂഴിക്കടകന്‍ പയറ്റിയിട്ടാണ് നരേന്ദ്രമോദി അങ്കം ജയിച്ചതെന്നും ജയശങ്കര്‍ തുറന്നടിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമര്‍ ചേകവരാകാന്‍ കഴിഞ്ഞില്ല, രാഹുല്‍ഗാന്ധിക്ക്. എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു. ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സീറ്റുകള്‍ വര്‍ദ്ധിച്ചു, ബി.ജെ.പിയുടെ മുന്നേറ്റം ദുര്‍ബലമായി, നരേന്ദ്രമോദിയുടെ അജയ്യത സംശയാസ്പദമായി.
അവസാന ഘട്ടത്തില്‍ പൂഴിക്കടകന്‍ പയറ്റിയിട്ടാണ് നരേന്ദ്രമോദി അങ്കം ജയിച്ചത്. വികസനവും ഗര്‍വീ ഗുജറാത്തും ഉപേക്ഷിച്ച് നീചജാതി, സര്‍ദാര്‍ പട്ടേല്‍, രാം മന്ദിര്‍, പാക്കിസ്ഥാന്‍, മിയാന്‍ അഹമ്മദ് പട്ടേല്‍ മുതലായ നമ്പറുകള്‍ എടുത്തു വീശി. മെച്ചപ്പെട്ട സംഘടനാ സംവിധാനവും പണത്തിന്റെ ധാരാളിത്തവും അമിത് ഷായുടെ തന്ത്രങ്ങളും മോദിക്കു തുണയായി. മണ്ണിന്റെ മകന്‍ പ്രതിച്ഛായയും മാദ്ധ്യമ പിന്തുണയും ഉപകാരപ്പെട്ടു.
അഹമ്മദാബാദ് ആര്‍ച്ച് ബിഷപ്പിന്റെ ഇടയലേഖനവും മണിശങ്കര്‍ അയ്യരുടെ വാമൊഴി വഴക്കവും ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ നില കുറച്ചു കൂടി മെച്ചമാകുമായിരുന്നു.
വരാന്‍ പോകുന്ന തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടാണ് ഗുജറാത്തില്‍ നടന്നത്. അടുത്ത വര്‍ഷമാദ്യം കര്‍ണാടകത്തിലും ത്രിപുരയിലും തെരഞ്ഞെടുപ്പുണ്ടാകും, കൊല്ലാവസാനം രാജസ്ഥാനും മദ്ധ്യപ്രദേശും ഛത്തീസ്&്വംിഷ;ഗഡും പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ഒരുപക്ഷേ, അതോടൊപ്പം ലോക്&്വംിഷ;സഭാ തെരഞ്ഞെടുപ്പും നടന്നേക്കും.
ഒരു കാര്യം ഉറപ്പാണ്: രാഹുല്‍ഗാന്ധിയെ ഇനിയാരും പപ്പു എന്നു വിളിക്കില്ല. 

 

 

English summary
advocate jayasankar's facebook post about gujarat poll
topbanner

More News from this section

Subscribe by Email