Monday November 19th, 2018 - 7:06:am
topbanner

പൂഞ്ഞാര്‍ വ്യാഘ്രമാണ് പിസി ജോര്‍ജ് എന്ന് അഡ്വ.ജയശങ്കര്‍

JB
പൂഞ്ഞാര്‍ വ്യാഘ്രമാണ് പിസി ജോര്‍ജ് എന്ന് അഡ്വ.ജയശങ്കര്‍

കൊച്ചി: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ എ ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പിസിയെ പരിഹസിച്ച് ജയശങ്കര്‍ രംഗത്തെത്തിയത്.പി സി ജോര്‍ജ് ശബരിമല വിഷയിത്തില്‍ സ്വീകരിച്ച നിലപാടിലാണ് ജയശങ്കര്‍ തന്റെ അഭിപ്രായം കുറിച്ചിരിക്കുന്നത്. പുലിവാഹനനാണ് ശബരിമല അയ്യപ്പന്‍; പൂഞ്ഞാര്‍ വ്യാഘ്രമാണ് പിസി ജോര്‍ജ് എംഎല്‍എ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയെയും എരുമേലി വഴി പോകാന്‍ അനുവദിക്കില്ല എന്ന ജോര്‍ജിന്റെ വിവാദ പരാമര്‍ത്തെ ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ലെന്ന് ഹാസ്യ രൂപേണ ജയശങ്കര്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

പുലിവാഹനനാണ് ശബരിമല അയ്യപ്പന്‍; പൂഞ്ഞാര്‍ വ്യാഘ്രമാണ് പിസി ജോര്‍ജ് എംഎല്‍എ.
സെപ്റ്റംബര്‍ 28 മുതല്‍ ഇന്നുവരെ ശബരിമലയിലെ യുവതി പ്രവേശത്തെ ഇത്രയും ശക്തമായി എതിര്‍ത്ത, ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാന്‍ പണിപ്പെട്ട മറ്റൊരു നേതാവില്ല. ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയെയും എരുമേലി വഴി പോകാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചതും പിസി തന്നെ.

മുഖ്യമന്ത്രിയുടെ യോഗം തൃണവല്‍ഗണിച്ച പന്തളത്തെ മുന്‍ രാജാവ് എരുമേലിയില്‍ പിസി ജോര്‍ജിന്റെ ഉപവാസം ഉദ്ഘാടനം ചെയ്തു. തന്ത്രി കുടുംബവും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

മതം ഏതായാലും വിശ്വാസം സംരക്ഷിക്കപ്പെടണം എന്നാണ് ജോര്‍ജിന്റെ നിലപാട്. അയ്യപ്പ ഭഗവാനെ വിശ്വാസികള്‍ക്കു വിട്ടുകൊടുക്കണം, ശബരിമലയെ നാസ്തിക മുക്തമാക്കണം, അഴിഞ്ഞാട്ടക്കാരികളെ നിലയ്ക്കു നിര്‍ത്തണം.

വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല.

സ്വാമിയേ ശരണമയ്യപ്പ!

Read more topics: adv.jayasanker, aganist, pc george,
English summary
adv.jayasanker aganist pc george
topbanner

More News from this section

Subscribe by Email