topbanner
Tuesday November 21st, 2017 - 6:15:am
topbanner
Breaking News

വ്യാജ ഓഡിയോ ക്ലിപ്പിംഗിലൂടെ രമേശ് ചെന്നിത്തല അപകീര്‍ത്തിപ്പെടുത്തൽ: അഡ്വ. എം.ലിജു. മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Neethu
വ്യാജ ഓഡിയോ ക്ലിപ്പിംഗിലൂടെ രമേശ് ചെന്നിത്തല അപകീര്‍ത്തിപ്പെടുത്തൽ:  അഡ്വ. എം.ലിജു. മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ആലപ്പുഴ: വ്യാജ ഓഡിയോ ക്ലിപ്പിംഗിലൂടെ നവമാധ്യങ്ങള്‍ വഴി തന്നെ അപകീര്ത്തികപ്പെടുത്തുന്നതിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി പ്രസിഡന്റ് അഡ്വ.എം.ലിജു മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയും അശ്ലീല പദങ്ങള്‍ ഉപയോഗിച്ചും തന്റേതെന്ന ശബ്ദത്തില്‍ വ്യാജക്ലിപ്പിംഗ് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് ലിജു വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ഓഡിയോയിലുള്ളത് തന്റെ ശബ്ദമല്ല. തോമസ് ചാണ്ടിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന സമയത്ത് തന്റെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലും അശ്ലീല പദങ്ങള്‍ ഉള്‍പ്പെടുത്തി തന്റെ സ്വഭാവ ശുദ്ധിയെ ഇടിച്ചു താഴ്ത്തുവാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നു. തന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്തുള്ള വ്യാജപ്രചരണത്തിനെതിരെ ഡിജിപിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയതായി ലിജു പറഞ്ഞു.

പൊതുരംഗത്ത് സംശുദ്ധ പ്രവര്‍ത്തനം നടത്തുന്ന തന്നെ അടുത്തറിയാവുന്ന ആരും തന്നെ ഈ ഓഡിയോ ക്ലിപ്പിംഗ് വിശ്വസിക്കില്ല. തന്റെ ശബ്ദം സുപരിചിതമല്ലാത്തവര്‍ക്ക് ഫോട്ടോ ഉള്‍പ്പെടുത്തിയുള്ള ക്ലിപ്പിംഗ് ആയതിനാല്‍ സംശയമുണ്ടാകും. വിദേശ രാജ്യങ്ങളിലുള്ളവരടക്കം നിരവധി പേര്‍ ഇതിന്റെ നിജസ്ഥിതി വിളിച്ച് അന്വേഷിക്കുന്നുണ്ടെന്നും ലിജു പറഞ്ഞു. ഓണ്‍ലൈൻ മാധ്യമങ്ങളായ ഐ വിറ്റ്‌നസ്, ജാഗ്രത എന്നിവയിലാണ് ക്ലിപ്പിംഗ് പ്രചരിക്കുന്നത്. തുടര്‍ന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ തന്റെ ശബ്ദമാണെന്ന തരത്തില്‍ അപകീര്‍ത്തീ കരമായ തലത്തില്‍ വാര്‍ത്ത വരുകയും ചെയ്തു. ഈ മാധ്യമങ്ങള്‍ക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡിനും പരാതി നല്‍കും. തോമസ് ചാണ്ടിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും ലിജു പറഞ്ഞു

English summary
adv M Liju complaint to chief minister against to Ramesh chennithala
topbanner topbanner

More News from this section

Subscribe by Email