Thursday April 26th, 2018 - 9:24:am
topbanner

പ്രതിഭകളെ ബഹുമാനിക്കാന്‍ ഇനിയും കേരളം പഠിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

rajani v
പ്രതിഭകളെ ബഹുമാനിക്കാന്‍ ഇനിയും കേരളം പഠിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: കേരളം പ്രതിഭകളെ ബഹുമാനിക്കാന്‍ ഇനിയും പഠിച്ചിട്ടില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണ്‍.കഴിവു തെളിയിച്ചവരെ അടിച്ചുവീഴ്ത്താനും കരിവാരിത്തേയ്ക്കാനുമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ശുദ്ധമായ പച്ചക്കള്ളം പോലും എഴുതിവിടുന്നുണ്ട്. ഇതു വായിക്കേണ്ട ദുര്‍ഗതിയിലാണ് സമൂഹം.

ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നതു നിര്‍ത്തി. പത്രങ്ങളുടെ എല്ലാ പേജുകളും വായിക്കില്ല. ചില പേജുകള്‍ പരദൂഷണങ്ങള്‍ക്കു വേണ്ടി മാത്രം മാറ്റിവച്ചിരിക്കുകയാണ്. അറിയപ്പെടുന്ന ആളുകളുടെ പതനം കാണാനും അവരെ ചവിട്ടിത്താഴ്ത്താനുമാണ് എല്ലാവര്‍ക്കും ഇഷ്ടമെന്നും അടൂര്‍ പറയുന്നു.കേസരി മാധ്യമപുരസ്‌കാരം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി.ജെ.എസ് ജോര്‍ജിന് സമര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Read more topics: adoor, critized, medias
English summary
adoor critized medias

More News from this section

Subscribe by Email