Monday September 24th, 2018 - 1:35:pm
topbanner

എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവറുടെ അറസ്റ്റ് കോടതി തടഞ്ഞു; എഡിജിപിയുടെ മകള്‍ക്കെതിരെ സാക്ഷി മൊഴി

Jikku Joseph
എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവറുടെ അറസ്റ്റ് കോടതി തടഞ്ഞു; എഡിജിപിയുടെ മകള്‍ക്കെതിരെ സാക്ഷി മൊഴി

കൊച്ചി: എഡിജിപിയുടെ മകളുടെ മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ അറസ്റ്റ് കോടതി തടഞ്ഞു. എഡിജിപിയുടെ മകളെ അപമാനിച്ചുവെന്ന് കാണിച്ച് ഗവാസ്‌കര്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. തനിക്കെതിരെ കള്ളകേസുകളാണ് എടുത്തിരിക്കുന്നതെന്നും അവ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവാസ്‌കര്‍ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ കേസിന്റെ മെരിറ്റിലേക്ക് കടക്കാന്‍ ഈ ഘട്ടത്തില്‍ തയ്യാറാകാതിരുന്ന കോടതി, ജൂലായ് നാലു വരെ ഗവാസ്‌കറുടെ അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടു. ഹര്‍ജി ജൂലായ് നാലിന് വീണ്ടും പരിഗണിക്കും. കേസിലെ രണ്ട് കേസ് ഡയറികളും ഹാജരാക്കണമെന്ന് കോടതി പോലീസിനോട് നിര്‍ദേശിച്ചു.

അതേസമയം എഡിജിപിയുടെ ഭാര്യയും മകളും കനകക്കുന്നില്‍ വന്നത് കണ്ടിരുന്നെന്ന് പരിസരത്തെ ജ്യൂസ് കച്ചവടക്കാരന്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. വൈശാഖനെന്ന ആളാണ് മൊഴി നല്‍കിയത്. പ്രഭാത നടത്തത്തിനായി കനകക്കുന്നിലെത്തിച്ചതിനിടെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്നായിരുന്നു ഡ്രൈവര്‍ ഗവാസ്‌കര്‍ പരാതി നല്‍കിയത്. കേസില്‍ വൈശാഖനെ അന്വേഷണ സംഘം സാക്ഷിയാക്കി. അന്വേഷണ സംഘത്തോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും വൈശാഖ് പറഞ്ഞു.

14-ന് രാവിലെ കനകക്കുന്നില്‍ വെച്ചാണ് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചതെന്നായിരുന്നു ഗവാസ്‌കറിന്റെ മൊഴി. ഇതിന് സഹായകരമാകുന്ന സാക്ഷി മൊഴിയാണ് ലഭിച്ചിരിക്കുന്നത്.

രാവിലെ 7 മണിക്കാണ് അവര്‍ എത്തുന്നത്. ആ സമയത്ത് ചെറിയ ബഹളം കേട്ടു. പക്ഷെ കാര്യം മനസ്സിലായില്ല. പത്രത്തിലാണ് പ്രശ്‌നം നടന്ന കാര്യം അറിയുന്നതെന്നും വൈശാഖ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു. എസിപി പ്രതാപന്റെ നേതൃത്വത്തില്‍ പോലീസ് ശേഖരിച്ച ഈ മൊഴിയടങ്ങിയ കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി.

എഡിജിപിയുടെ മകളുടെ മര്‍ദ്ദനത്തില്‍ കഴുത്തിന് സാരമായി പരുക്കേറ്റ ഗവാസ്‌കര്‍ ചികിത്സയിലാണ്. എഡിജിപിയുടെ മകള്‍ക്കെതിരെ നിസാര കുറ്റങ്ങള്‍ ചുമത്തിയപ്പോള്‍ ജാമ്യം പോലും ലഭിക്കാത്ത ഗുരുതരമായ കുറ്റങ്ങളാണ് ഗവാസ്‌കര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

English summary
adgp sudhesh kumars daughter beats police driver
topbanner

More News from this section

Subscribe by Email