Sunday October 21st, 2018 - 7:23:am
topbanner
Breaking News

എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി; ഡ്രൈവര്‍ ആശുപത്രിയില്‍

Jikku Joseph
എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി; ഡ്രൈവര്‍ ആശുപത്രിയില്‍

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. ബറ്റാലിയന്‍ എഡിജിപി സുധേഷിന്റെ മകളാണ് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചത്. ഫോണ്‍കൊണ്ട് കഴുത്തിന്റെ പിന്നില്‍ ഇടിച്ചെന്നാണ് പരാതി. ഏറെനാളായി ചീത്തവിളിയും ശകാരവും പതിവായിരുന്നെന്നും ഗവാസ്‌കര്‍ പരാതിയില്‍ പറയുന്നു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കറെ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കഴുത്തിന് പിന്നില്‍ ചതവുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. എഡിജിപിയുടെ മകളെയും ഭാര്യയും കൊണ്ട് പോലീസ് വാഹനത്തില്‍ രാവിലെ കനകുന്നിലെത്തിയതായിരുന്നു ഡ്രൈവര്‍ ഗവാസ്‌ക്കര്‍. വീട്ടില്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഗവാസ്‌കര്‍ നേരത്തെ എഡിജിപിയോട് പരാതിപ്പെട്ടിരുന്നു.

ഇതില്‍ പ്രകോപിതരായ ഭാര്യയും മകളും യാത്രയിലുട നീളം തന്നോട് മോശമായി സംസാരിച്ചതായി ഗവാസ്‌ക്കര്‍ പറഞ്ഞു. കനകക്കുന്നിലെ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയ ഇവര്‍ പോലീസ് വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇത് നല്‍കിയില്ല. ഇതിനു ശേഷമാണ് എഡിജിപിയുടെ മകള്‍ മൊബൈല്‍ കൊണ്ട് ഇടിച്ചതെന്ന് ഗവാസ്‌ക്കര്‍ പറയുന്നു. കഴുത്തിന് പിന്നില്‍ നാല് തവണയും തോളില്‍ മൂന്ന് തവണയും മൊബൈല്‍ ഫോണ്‍ കൊണ്ട് ഇടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

English summary
adgp sudhesh kumars daughter beats police driver
topbanner

More News from this section

Subscribe by Email