Friday November 16th, 2018 - 12:27:am
topbanner

പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിൽ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

rajani v
പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തിൽ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ക്ക് തിരിച്ചടി.എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രാജ്യത്തെ ഏത് പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്നും ഹൈക്കോടതി പറഞ്ഞു.ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല.അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കും. അന്ന് ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കും.

കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കും. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും കേസ് സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. ഇതിന്‍റെ ഭാഗമായി വാഹനരേഖകളില്‍ തിരുത്തല്‍ വരുത്തി. സംഭവദിവസം വാഹനമോടിച്ചത് മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്കറല്ലെന്നും മറ്റൊരാളാണെന്നും വരുത്തി തീര്‍ക്കാനാണ് രേഖകള്‍ തിരുത്തിയത്.

ഇതോടൊപ്പം സാക്ഷികളെ സ്വാധീനിക്കാനും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാതെയും അന്വേഷണസംഘം ഒത്തുകളിക്കുന്നുണ്ട് എന്നും ആരോപണം. പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറിനെ ഔദ്യോഗിക വാഹനത്തിന്‍െ പിന്‍വാതില്‍ തുറന്ന് ഐപാഡ് എടുക്കുന്നതിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച്‌ കഴുത്തിന് മര്‍ദിക്കുകയാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഗവാസ്‌കറിന്റെ കഴുത്തിന് ക്ഷതം ഏറ്റിട്ടുണ്ട്. ഇക്കാര്യം മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

 

 

Read more topics: adgp, daughter, issue
English summary
adgp daughter issue
topbanner

More News from this section

Subscribe by Email