Monday November 19th, 2018 - 9:15:pm
topbanner

പൊതുജനമധ്യത്തില്‍ തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ഗവാസ്‌കര്‍ ശ്രമിക്കുന്നു; എഡിജിപി പരാതി നല്‍കി

rajani v
പൊതുജനമധ്യത്തില്‍ തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ഗവാസ്‌കര്‍ ശ്രമിക്കുന്നു; എഡിജിപി പരാതി നല്‍കി

തിരുവനന്തപുരം: പോലീസ് ഡ്രൈവർ  ഗവാസ്‌കറിനെതിരെ എഡിജിപി സുധേഷ് കുമാര്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കി. സ്നിഗ്ധയ്ക്കെതിരെ ഗവാസ്‌കര്‍ നല്‍കിയ പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എ.ഡി.ജി.പി സുധേഷ് കുമാര്‍ പരാതി നല്‍കിയത്.

പൊതുജനമധ്യത്തില്‍ തന്നെയും കുടുംബത്തെയും അപമാനിക്കാനാണ് ഗവാസ്‌കര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. തന്റെ വീടിനു നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നുവെന്നും സുരക്ഷാ ഭീഷണി ഉണ്ടെന്നും പരാതിയില്‍ പരാമര്‍ശമുണ്ട്.സംഭവം നടന്നുവെന്ന് പറയുന്ന ജൂണ് 14ന് അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണ് ഗവാസ്‌കര്‍ക്ക് പരുക്കേറ്റതെന്ന് എ.ഡി.ജി.പി പരാതിയില്‍ ആരോപിക്കുന്നു,

അതേ സമയം, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അസഭ്യം പറഞ്ഞു എന്നുമല്ലാതെ ഗവാസ്‌കര്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിനെകുറിച്ച് സ്നിഗ്ധയുടെ പരാതിയില്‍ പരാമര്‍ശമില്ല.കനകക്കുന്നില്‍ വച്ച് സ്‌നിഗ്ധയുടെ മര്‍ദ്ദനമേറ്റെന്നാണ് ഗവാസ്‌ക്കര്‍ നല്‍കിയ പരാതി.

എഡിജിപിയുടെ മകളേയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുമ്പോള്‍ വാഹനത്തിലിരുന്നു സ്‌നിഗ്ധ ചീത്ത വിളിക്കുകയായിരുന്നു. ഇതിനെ എതിര്‍ത്ത് വണ്ടി റോഡില്‍ നിര്‍ത്തിയതോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കഴുത്തിന് പിന്നില്‍ ഇടിച്ചെന്നാണ് ഗവാസ്‌ക്കറിന്റെ പരാതി.

Read more topics: adgp, complaint, aganist, gavaskar
English summary
adgp complaint aganist gavaskar
topbanner

More News from this section

Subscribe by Email