Wednesday December 19th, 2018 - 4:58:am
topbanner

സീരിയല്‍ നടിയുടെ കളളനോട്ട് കേസ്; അമ്മയുടെ രാഷ്ട്രീയ സിനിമാബന്ധവും അന്വേഷിക്കുന്നു

NewsDesk
സീരിയല്‍ നടിയുടെ കളളനോട്ട് കേസ്; അമ്മയുടെ രാഷ്ട്രീയ സിനിമാബന്ധവും അന്വേഷിക്കുന്നു

കൊല്ലം: സീരിയല്‍നടി സൂര്യയും കുടുംബവും കള്ളനോട്ട് കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കേസിലെ മുഖ്യസൂത്രധാരന്‍ വയനാട് സ്വദേശിയായ സ്വാമി പോലീസ് പിടിയിലായതായി റിപ്പോര്‍ട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയിലാണ് കൊല്ലം തിരുമുല്ലവാരം മുളങ്കാടകത്ത് ഉഷസ് വീട്ടില്‍ രമാദേവി(56), മകളും സീരിയല്‍ നടിയുമായ സൂര്യ(36), ഇളയമകള്‍ ശ്രുതി(29) എന്നിവര്‍ പോലീസ് പിടിയിലാവുന്നത്.

സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്നാണ് കുടുംബം കള്ളനോട്ടടിക്ക് കൂട്ടുനിന്നതെന്നാണ് റിപ്പോര്‍ട്ട്. രമാദേവി പണം മുടക്കുകയും മറ്റു പ്രതികള്‍ കള്ളനോട്ടടിച്ച് വിതരണം ചെയ്ത് കമ്മീഷന്‍ നല്‍കാനുമായിരുന്നു പരിപാടി.

ഇവര്‍ക്കു ചില സിനിമാനിര്‍മാതാക്കളുമായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. സിനിമാനിര്‍മാണരംഗത്ത് കള്ളനോട്ട് വിതരണംചെയ്തിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കും.

രമാദേവിക്കു പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. രമാദേവിയുടെ വീട്ടില്‍ രാഷ്ട്രീയ രംഗത്തെ ചില പ്രമുഖര്‍ ഇടയ്ക്കു സന്ദര്‍ശിക്കുമായിരുന്നുവെന്ന് അന്വേഷണസംഘത്തിനു വിവരം കിട്ടി. ഇതു സംബന്ധിച്ച തെളിവുകളും ലഭിച്ചു.

ഒന്നാം പ്രതി സാം എന്ന ലിയോ (44), കരുനാഗപ്പള്ളി ആദിനാട് അമ്പിയില്‍ കൃഷ്ണകുമാര്‍ (46), ഇടുക്കി പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍ (58) എന്നിവരും കേസില്‍ പിടിയിലായിട്ടുണ്ട്.

English summary
Malayalam TV actress Surya Sasikumar, sister, mother arrested after seizure of counterfeit currency notes
topbanner

More News from this section

Subscribe by Email