Saturday July 20th, 2019 - 8:47:am
topbanner
topbanner

സീരിയല്‍ നടിയുടെ വീട്ടിലെ കള്ളനോട്ടടി; കോടികളുടെ കള്ളനോട്ടുകള്‍ ചെലവഴിച്ചു?

NewsDesk
സീരിയല്‍ നടിയുടെ വീട്ടിലെ കള്ളനോട്ടടി; കോടികളുടെ കള്ളനോട്ടുകള്‍ ചെലവഴിച്ചു?

കൊല്ലം:  മനയില്‍കുളങ്ങര വനിതാ ഐ.ടി.ഐ.യ്ക്ക് സമീപമുള്ള വീട്ടില്‍നിന്നും കള്ളനോട്ടടി പിടികൂടിയതുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

ആറുമാസത്തോളമായി ഇവിടെനിന്നും കള്ളനോട്ടടിച്ച് വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. കോടിക്കണക്കിന് രൂപയുടെ കള്ളനോട്ടുകള്‍ ഇവരിലൂടെ പുറത്തിറങ്ങിയതായി സംശയമുണ്ട്.

57 ലക്ഷത്തിന്റെ കള്ളനോട്ടുകളും നോട്ടടി യന്ത്രവുമാണ് കഴിഞ്ഞദിവസം പിടികൂടിയത്. നിര്‍മിച്ച കള്ളനോട്ടുകള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ തിരിച്ചറിയാനാകൂ.

പ്രമുഖ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകളിലെ അഭിനേത്രി സൂര്യ ശിവകുമാര്‍(36), അമ്മ കൊല്ലം തിരുമുല്ലാവാരം മുളങ്കാട് ഉഷസ് വീട്ടില്‍ രമാദേവി ശിവകുമാര്‍(ഉഷ-56), സഹോദരി ശ്രുതി ശിവകുമാര്‍(29) എന്നിവരെയാണ് കഴിഞ്ഞദിവസം വെകിട്ട് കട്ടപ്പനയില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. ഇവരുടെ മുളങ്കാട്ടെ വീട്ടില്‍നിന്നു കള്ളനോട്ടടി യന്ത്രവും പ്രിന്റര്‍, പേപ്പര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും പിടിച്ചെടുത്തിരുന്നു.

English summary
Malayalam TV actress Surya Sashikumar, mom, sister held in fake currency case
topbanner

More News from this section

Subscribe by Email