Tuesday November 13th, 2018 - 2:15:am
topbanner

ശിവസേനയ്ക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സോണിയാ ജോസ്

NewsDesk
ശിവസേനയ്ക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സോണിയാ ജോസ്

കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിച്ച് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും നടി സോണിയാ ജോസ് നിയസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാനുണ്ട്.

ശിവസേനയുടെ വനിതാസേനയുടെ പ്രസിഡന്റായ സോണിയോ ജോസ് തൃപ്പൂണിത്തുറയിലാണ് അങ്കം കുറിയ്ക്കുന്നത്. മന്ത്രി കെ.ബാബു, സി.പി.എമ്മിന്റെ യുവനേതാവ് എം. സ്വരാജ് തുടങ്ങിയ ശക്തന്‍മാരുമായി ഏറ്റുമുട്ടുന്നതിന്റെ അങ്കലാപ്പൊന്നും ഈ നടിക്കില്ല.

സീരിയല്‍ താരമെന്ന നിലയില്‍ വോട്ടര്‍മാര്‍ പ്രത്യേകിച്ച് വീട്ടമ്മമാര്‍ വോട്ടു നല്‍കുമെന്നാണ് സോണിയയുടെ വിശ്വാസം. പ്രചാരണപരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. കുടുംബയോഗങ്ങള്‍ വഴിയാണ് തല്‍ക്കാലം വോട്ടുപിടിത്തം.

ജനങ്ങളെ സഹായിക്കണമെന്ന ആഗ്രഹത്തോടെയാണ് ശിവസേനയില്‍ ചേര്‍ന്നത്. സിനിമാനടികളുടെ സാമൂഹ്യപ്രവര്‍ത്തനത്തെ ആളുകള്‍ പരിഹാസത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് ദേശീയ രാഷ്ട്രീയപാര്‍ട്ടിയില്‍ അംഗമായതെന്ന് സോണിയ പറഞ്ഞു.

കൊച്ചി കോര്‍പറേഷന്‍ എറണാകുളം നോര്‍ത്ത് 67ാം ഡിവിഷനില്‍ മത്സരിച്ച സോണിയയ്ക്ക് 33 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

English summary
assembly election; actress sonia jose to contest thrippunithura
topbanner

More News from this section

Subscribe by Email