Thursday November 15th, 2018 - 4:49:pm
topbanner

വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു : ഡബ്യുസിസിയില്‍ പൊട്ടിത്തെറി

NewsDesk
വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു : ഡബ്യുസിസിയില്‍ പൊട്ടിത്തെറി

കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു. രാജി വച്ചെന്ന വിവരം മഞ്ജു അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു.

മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിന്റെ രാജി. നേരത്തെയും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിരുന്നു.

അതേസമയം  സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ കത്തിന് എഎംഎംഎ(അമ്മ) എക്സിക്യൂട്ടീവ് നല്‍കിയ മറുപടിക്കത്തില്‍ വ്യക്തതയില്ലെന്ന് വുമൺ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങള്‍. ദിലീപ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കത്തയച്ചത്.

എന്നാല്‍ എപ്പോൾ ചര്‍ച്ചചെയ്യുമെന്നോ ആരൊക്കെ പങ്കെടുക്കുമെന്നോ മറുപടിയില്‍ വ്യക്തമാക്കുന്നില്ല. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ചര്‍ച്ചയ്ക്കുളള ദിവസം മുന്‍കൂട്ടി അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നതായും ഫെയ്സ്ബുക് പോസ്റ്റില്‍ ഡബ്യുസിസി പറയുന്നു. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും നന്ദിയും പോസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Read more topics: amma, dileep, wcc, manjw warrier,
English summary
actress manju warrier resigned wcc
topbanner

More News from this section

Subscribe by Email