topbanner
Thursday August 17th, 2017 - 10:49:pm
topbanner

വെളിപ്പെടുത്തലിന് ശേഷമുള്ള പൊലീസ് നടപടിയിൽ ഫെനി പറഞ്ഞ മാഡം കാവ്യ തന്നെ..?

suvitha
വെളിപ്പെടുത്തലിന് ശേഷമുള്ള പൊലീസ് നടപടിയിൽ ഫെനി പറഞ്ഞ മാഡം കാവ്യ തന്നെ..?

കൊച്ചി: സോളാർ കേസിലെ പ്രതി സരിത എസ്.നായരുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ 'മാഡ'ത്തെ കണ്ടെത്താനുള്ള വഴിയിലാണ് പൊലീസ്. വെളിപ്പെടുത്തലിന് ശേഷമുള്ള പൊലീസ് നടപടിയിൽ ഫെനി പറഞ്ഞ ആ മാഡം കാവ്യ ആകാമെന്നാണ് സൂചന. കാവ്യയുടെ കാക്കനാടുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലും കാവ്യയുടെ തമ്മനത്തെ വീട്ടിലും പൊലീസ് പരിശോധന നടത്തിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നാണ് കരുതുന്നു.

പരിശോധനയിൽ പല വിലപ്പെട്ട തെളിവുകളും ലഭിച്ചതായാണ് സൂചന. നടി ക്രൂരമായി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാർഡുൾപ്പടെയുള്ള തെളിവുകളാണിതെന്നും വിവരമുണ്ട്. സുനിയും സംഘവും തന്നെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായി നടി മൊഴി നൽകിയിരുന്നു. സുനിയെ ചോദ്യം ചെയ്തപ്പോൾ മൊബൈൽ ഫോണും മെമ്മറി കാർഡും കൊച്ചി കായലിൽ വലിച്ചെറിഞ്ഞെന്നാണ് പറഞ്ഞത്. ഇതിനെ തുടർന്ന് കാലയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൂടുതൽ ചോദ്യം ചെയ്തപ്പോൾ അവ അഭിഭാഷകനെ ഏൽപ്പിച്ചെന്ന് സുനി മൊഴി മാറ്റി. എന്നാൽ പൊലീസ് അത് വിശ്വസിച്ചില്ല.

ഇതിനിടെയാണ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ ഒരു സാധനം ഏൽപ്പിച്ചിട്ടുണ്ടെന്ന് സുനി പറഞ്ഞത് കേട്ടതായി സഹതടവുകാരനായ ജിൻസൺ രഹസ്യമൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സുനിയെ വീണ്ടും ചോദ്യം ചെയ്തപ്പോൾ മെമ്മറിക്കാർഡ് കാവ്യയുടെ കാക്കനാടുള്ള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഏൽപ്പിച്ചെന്ന് സമ്മതിച്ചു. സൂഹൃത്ത് വിഷ്ണുവഴിയാണ് ഇത് അവിടെ എത്തിച്ചതെന്നാണ് സുനി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്യയിലും കാവ്യയുടെ തമ്മനത്തെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാവ്യയുടെ അമ്മ ശ്യാമളയിലേക്കും അന്വേഷണം തിരിഞ്ഞിട്ടുണ്ട്.

കാവ്യയേയും ശ്യാമളയേയും ദിലീപിനെയും നാദിർഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ചില ശാസ്ത്രീയ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യുന്നത്. മൂവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നീട്ടി വളർത്തിയ മുടി കെട്ടിയിട്ട ഒരാൾ പൾസർ സുനിക്കുവേണ്ടി തന്നെ കാണാൻ വന്ന രണ്ടംഗ സംഘത്തിലുണ്ടായിരുന്നുവെന്നാണ് ഫെനി ബാലകൃഷ്ണന്റെ മൊഴി. സുനിക്ക് കീഴടങ്ങാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ട് പേർ തന്റെ ഓഫീസിലെത്തിയത്.

മാവേലിക്കര കോടതിയിൽ അവസരമൊരുക്കാമെന്ന് പറഞ്ഞതോടെ മാഡത്തിനോട് ചോദിച്ചിട്ട് പറയാമെന്നായിരുന്നു മറുപടി. ഇക്കാര്യം പിന്നീട് ദിലീപിനെ അറിയിച്ചെന്നും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ആലുവ പൊലീസ് ക്ലബിൽ ഫെനിയുടെ മൊഴിയെടുപ്പ് രണ്ടുമണിക്കൂർ നീണ്ടു. ആ മാഡം ആരെന്ന് തനിക്ക് അറിയില്ലെന്ന് ഫെനി പറഞ്ഞു.

English summary
actress problem: The investigations are to Kavya's mother
topbanner topbanner

More News from this section

Subscribe by Email